‘സാരിയുടുത്ത് മഴയിൽ നനഞ്ഞ് കുതിർന്ന് പ്രിയങ്ക നായരുടെ കിടിലം ഫോട്ടോഷൂട്ട്..’ – വീഡിയോ വൈറൽ

മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന നടിയാണ് പ്രിയങ്ക സുരേഷ്. സംസ്ഥാന അവാർഡുകൾ അടക്കം നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ പ്രിയങ്ക മലയാളത്തിൽ മാത്രമല്ല തമിഴിലും തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2016-ൽ പുറത്തിറങ്ങിയ ‘വെയിൽ’ എന്ന തമിഴ് സിനിമയിലൂടെ ആയിരുന്നു താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് സുരേഷ് ഗോപി കേന്ദ്രകഥാപാത്രമായി എത്തിയ കിച്ചാമണി എം.ബി.എ എന്ന ചിത്രത്തിലൂടെ മലയാളത്തിലും സജീവമായി.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. മഴയുടെ ഭംഗി ആസ്വദിച്ചു കൊണ്ടുള്ള ഏറ്റവും പുതിയ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. സിനിമാ വിശേഷങ്ങളും സ്വകാര്യ വിശേഷങ്ങളുമായി താരം സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും എത്താറുണ്ട്.

താരത്തിന് ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ ഉൾപ്പെടെ ഉള്ളത്. തമിഴിലെ സംവിധായകനും നടനുമായ ലോറൻസ് റാമിനെ ആണ് നടി വിവാഹം കഴിച്ചത്. പക്ഷേ ആ ബന്ധം അധിക കാലം നീണ്ടു പോയിരുന്നില്ല. 2015-ലായിരുന്നു ഇരുവരും വിവാഹമോചിതരായത്. മുകുന്ദ് റാം എന്നൊരു മകൻ ഈ ബന്ധത്തിലുണ്ട്. മിനിസ്ക്രീൻ പരമ്പരകളിൽ ഉൾപ്പെടെ താരം അഭിനയിച്ചിട്ടുണ്ട്.

ഊമക്കുയിൽ, മേഘം, ആകാശദൂത് തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രം ചെയ്തുകൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം താരം പിടിച്ചുപറ്റിയിരുന്നു. നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് കടുവ, 12ത് മാൻ, എന്നിവയാണ്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തിയ ജനഗണമന എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു വേഷം താരം കൈകാര്യം ചെയ്തിരുന്നു.