‘കൈയിൽ പൂവും പിടിച്ച് ഹോട്ട് ലുക്കിൽ മാളവിക മോഹനൻ, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ദുൽഖറിന്റെ നായികയായി അഭിനയിച്ചു കൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി മാളവിക മോഹനൻ. 2013-ൽ പുറത്തിറങ്ങിയ ‘പട്ടം പോലെ’ എന്ന സിനിമയിലൂടെയാണ് മാളവിക തുടക്കം കുറിക്കുന്നത്. സിനിമ വലിയ വിജയം ആയില്ലെങ്കിലും മാളവികയെ പ്രേക്ഷകർക്ക് സുപരിചിതയാക്കിയതിൽ വലിയ പങ്കുവഹിച്ചിരുന്നു. പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് മാളവിക അടുത്ത സിനിമ ചെയ്തത്.

2015-ൽ പുറത്തിറങ്ങിയ ആസിഫ് അലി നായകനായ നിർണായകം എന്നാ സിനിമയിലും മാളവിക നായികയായി അഭിനയിച്ചിരുന്നു. ആ സിനിമ മികച്ച അഭിപ്രായം ലഭിച്ചെങ്കിലും തിയേറ്ററിൽ വിജയമായിരുന്നില്ല. അതിന് ശേഷം കന്നഡയിലും ഒരു ഹിന്ദി സിനിമയിലും മാളവിക അഭിനയിച്ചു. മോഡലിംഗ് മേഖലയിൽ നിന്നാണ് മാളവിക സിനിമയിലേക്ക് എത്തുന്നത്.

മാളവികയുടെ അച്ഛൻ കെ.യു മോഹനൻ സിനിമയിൽ ക്യാമറാമാനാണ്. മാസ്റ്റർ എന്ന വിജയ് ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് മാളവികയ്ക്ക് ഒരുപാട് ആരാധകരെ ലഭിച്ചത്. ആ സമയത്ത് മാളവിക ചെയ്ത ഒരുപാട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഗ്ലാമറസ് വേഷങ്ങളിലാണ് മാളവിക കൂടുതലായി ഫോട്ടോഷൂട്ടുകൾ ചെയ്തിരിക്കുന്നത്.

ദി ഗ്രേറ്റ് ഫാദർ, പേട്ട, മാരൻ തുടങ്ങിയ സിനിമകളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തൂവെള്ള നിറത്തിലെ വസ്ത്രങ്ങൾ ധരിച്ച് ഹോട്ട് ലുക്കിലുള്ള ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മാളവിക. കൈയിലൊരു വെള്ള പുഷ്പവും പിടിച്ചാണ് മാളവിക ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. കാണാൻ പൊളി ലുക്കിലാണല്ലോ എന്നാണ് ആരാധകർ അഭിപ്രായങ്ങൾ പങ്കുവച്ചിരിക്കുന്നത്.