‘മാങ്ങ വില്പനക്കാരിയായി നടി അനുശ്രീ!! കിലോ എത്രയാ വിലയെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള അഭിനയത്രിയാണ് നടി അനുശ്രീ. സിനിമയിൽ നാടൻ കഥാപാത്രങ്ങളിലൂടെയും വേഷങ്ങളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ച് കൈയടി നേടി ജനമനസ്സുകളിൽ ഇടം പിടിച്ച കലാകാരിയാണ് അനുശ്രീ. നാട്ടിൻപുറത്തുകാരിയായി അനുശ്രീ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിൽ അനുശ്രീ ഒരു തനി നാട്ടിൻപുറത്തുകാരിയാണ്.

അതിന് ഒരു ഉദാഹരണം കൂടിയാണ് താരത്തിന്റെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റ്. വഴിയോരത്ത് മാങ്ങ വിൽക്കുന്ന ഒരു കടയിൽ കടക്കാരിയായി ഇരിക്കുന്ന ചിത്രങ്ങൾ അനുശ്രീ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. “അങ്ങനെ ഒരു മാമ്പഴക്കാലം..” എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രങ്ങൾക്ക് വളരെ രസകരമായ കമന്റുകളുമായി അനുശ്രീയുടെ ആരാധകരും രംഗത്ത് വരികയുണ്ടായി.

ചുരിദാർ ധരിച്ച് തനിനാടൻ ലുക്കിലാണ് അനുശ്രീയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. സിനിമയില്ലെങ്കിലും ജീവിക്കാം, സിനിമയൊക്കെ വിട്ട് ഈ പണി തുടങ്ങിയോ, കിലോ എത്രയാ വില, ഒരു കിലോ മാമ്പഴം ഞങ്ങൾക്ക് കൂടി തരുമോ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. അനുശ്രീയുടെ കസിനായ മഹേഷാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെ വന്ന അനുശ്രീ ഏറ്റവും അവസാനം അഭിനയിച്ചത് കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയിൽ ഗസ്റ്റ് റോളിലാണ്. മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച 12-ത് മാൻ എന്ന സിനിമയാണ് ഇനി താരത്തിന്റെ പുറത്തിറങ്ങാനുള്ളത്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്ന ചിത്രം ഒ.ടി.ടി റിലീസായി മെയ് 20-നാണ് റിലീസ് ചെയ്യുന്നത്.