‘എന്റെ പ്രണയത്തിന് ജന്മദിനാശംസകൾ! ഭാര്യയ്ക്ക് സ്നേഹ ചുംബനം നൽകി ചെമ്പൻ വിനോദ്..’ – ഫോട്ടോസ് വൈറൽ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടൻ ചെമ്പൻ വിനോദ് ജോസ്. അതിന് ശേഷം ലിജോയുടെ തന്നെ സിറ്റി ഓഫ് ഗോഡിലും ചെമ്പൻ ശ്രദ്ധേമായ ഒരു വേഷം ചെയ്തു. ലിജോയുടെ തന്നെ ആമേൻ എന്ന സിനിമയാണ് ചെമ്പനെ പ്രേക്ഷകർ ഏറെ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീട് ഇങ്ങോട്ട് സഹനടനായി ചെമ്പൻ വിനോദ് നിരവധി സിനിമകളിൽ അഭിനയിച്ചു.

മലയാളത്തിൽ നിരവധി സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞ ചെമ്പനെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ലിജോ സിനിമകളിൽ ഇപ്പോഴും സ്ഥിര സാന്നിധ്യമാണ്‌ ചെമ്പൻ. ജൂണിൽ ഇറങ്ങിയ നല്ല നിലാവുള്ള രാത്രിയാണ് ചെമ്പന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ദുൽഖർ പ്രധാന വേഷത്തിൽ എത്തി ഓണം റിലീസായി വരുന്ന കിംഗ് ഓഫ് കൊത്തയിലും ചെമ്പൻ വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നുണ്ട്.

2010-ൽ വിവാഹിതനായ ചെമ്പൻ ആ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം 2020-ൽ സൈക്കോളജിസ്റ്റ് ആയ മറിയം തോമസിനെ വിവാഹം ചെയ്തിരുന്നു. അന്ന് ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ഒക്കെ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ചർച്ചയായിരുന്നു. അതിനൊക്കെ അഭിമുഖങ്ങളിൽ ഇരുവരും മറുപടിയും കൊടുത്തിരുന്നു. ഇപ്പോഴിതാ ഭാര്യ മറിയത്തിന് ജന്മദിനാശംസകൾ നേർന്ന പോസ്റ്റാണ് വൈറലാവുന്നത്.

“എന്റെ പ്രണയത്തിന് ജന്മദിനാശംസകൾ..”, ചെമ്പൻ വിനോദ് ജോസ് ഭാര്യയെ മടിയിലിരുത്തി സ്നേഹ ചുംബനം നൽകുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. നടി നൈല ഉഷ, ആർജെ മിഥുൻ, സുധി കോപ്പ, ആൻസൺ പോൾ, ആഷിഖ് ഉസ്മാൻ തുടങ്ങിയ നിരവധി പ്രമുഖരാണ് ചെമ്പന്റെ ഭാര്യയ്ക്ക് ആശംസകൾ നേർന്ന് കമന്റുകൾ ഇട്ടിരിക്കുന്നത്. ചെമ്പൻ തിരക്കഥ എഴുതിയ ഭീമന്റെ വഴിയിൽ മറിയം അഭിനയിച്ചിട്ടുണ്ട്.