‘മറയൂരിലെ പ്രകൃതി ഭംഗി ആസ്വദിച്ച് നടി എസ്തർ അനിൽ, ക്യൂട്ടെന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ബാലതാരമായി അഭിനയിക്കുന്നവരെ പിന്നീട് വർഷങ്ങൾക്ക് ശേഷം നായകനായോ നായികയായോ ഒക്കെ മലയാളികൾ കാണാറുണ്ട്. അപ്പോഴാണ് അവർക്ക് വന്ന മാറ്റം പ്രേക്ഷകർ മനസ്സിലാക്കുന്നത്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ധാരാളം ഉള്ളതുകൊണ്ട് ഇത്തരത്തിൽ കുട്ടി താരങ്ങൾ പോലും സജീവമായി നിൽക്കുന്നത് കൊണ്ട് തന്നെ അവരുടെ രൂപമാറ്റം അറിയാൻ സാധിക്കും.

2010-ൽ സിനിമയിൽ ബാലതാരമായി അരങ്ങേറിയ ഒരാളാണ് എസ്തർ അനിൽ. നല്ലവൻ എന്ന ജയസൂര്യ ചിത്രത്തിലാണ് എസ്തർ ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം എസ്തർ നിരവധി സിനിമകളിൽ ബാലതാരമായി വേഷമിട്ടെങ്കിലും പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചത് മോഹൻലാൽ, ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങിയ ദൃശ്യം എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിൽ അഭിനയിച്ച ശേഷമാണ്.

ദൃശ്യത്തിലെ അനുമോളായി തകർത്ത് അഭിനയിച്ച എസ്തറിനെ പിന്നീട് തെലുങ്കിലും തമിഴിലും അതെ റോളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും അഭിനയിച്ച എസ്തറിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ തമിഴ് ചിത്രമായ വിന്ധ്യ വിക്‌ടിം വേർഡിക്ട് വി3യാണ്. ഇരുപത്തിയൊന്ന് കാരിയായ എസ്തറിനെ ഇനി നായികയായി കാണാനാണ് ആരാധകർ ആഗ്രഹിക്കുന്നത്.

യാത്രകൾ ചെയ്യാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ് എസ്തർ. മറയൂരിലെ ദി മഡ് ഹൗസ് റിസോർട്ടിൽ അവിടുത്തെ പ്രകൃതി ഭംഗി ആസ്വദിച്ച് ഇരിക്കുന്ന ചിത്രങ്ങൾ തന്റെ ആരാധകരുമായി എസ്തർ പങ്കുവച്ചിട്ടുമുണ്ട്. “പ്രകൃതിയുടെ ആലിംഗനത്തിന്റെ ശാന്തതയിൽ നഷ്ടപ്പെട്ടു..”, എന്ന ക്യാപ്ഷനോടെയാണ് അവിടെനിന്നുള്ള ചിത്രങ്ങൾ എസ്തർ പോസ്റ്റ് ചെയ്തത്. എസ്തറിനെ കാണാൻ ക്യൂട്ട് ആയിട്ടുണ്ടെന്ന് പലരും കമന്റും ഇട്ടിട്ടുണ്ട്.