‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ അടിച്ചുപൊളിച്ച് ബോളിവുഡ് സുന്ദരി സോനാക്ഷി..’ – ഫോട്ടോസ് വൈറൽ

‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ അടിച്ചുപൊളിച്ച് ബോളിവുഡ് സുന്ദരി സോനാക്ഷി..’ – ഫോട്ടോസ് വൈറൽ

സൗത്ത് ഇന്ത്യൻ നടിമാർ തങ്ങളുടെ അവധികാലം ആഘോഷിക്കാനും ന്യൂ ഇയർ ആഘോഷിക്കാനുമൊക്കെ പോയിരുന്നത് മാലിദ്വീപിലും ഗോവയിലുമൊക്കെയാണ്. അതിന്റെ ചിത്രങ്ങളൊക്കെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്ന സമയത്താണ് ബോളിവുഡ് സ്വന്തം സ്വപ്നസുന്ദരി നടി സോനാക്ഷി സിൻഹ തന്റെ പുതുവർഷാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലേക്ക് എത്തിയത്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ആലപ്പുഴയിലും കുമാരകത്തുമൊക്കെ ഹൌസ് ബോട്ടിൽ കറങ്ങി, തന്റെ ന്യൂ ഇയർ അടിച്ചുപൊളിക്കുക ആയിരുന്നു സോനാക്ഷി. ‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ’ എന്ന ക്യാപ്ഷനോടെയാണ് സോനാക്ഷി ചിത്രങ്ങളൊക്കെ പങ്കുവച്ചത്. ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 31-നാണ് സോനാക്ഷി കേരളത്തിൽ എത്തിയത്.

കേരളത്തിന്റെയും ആലപ്പുഴയുടെയും സൗന്ദര്യം എടുത്ത് കാണിക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് സോനാക്ഷി തന്റെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ചിത്രങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ മലയാളികൾ ഒരുപാട് പേർ കമന്റ് ബോക്സിൽ ഒത്തുകൂടുകയും സോനാക്ഷിയുടെ കേരളം സന്ദർശത്തെ ഇരുകൈനീട്ടി സ്വീകരിക്കുകയും ചെയ്തു.

കോട്ടയത്തെ കുമരകത്തെ ലയിക് റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് കൂടുതലും താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. 10 ദിവസത്തെ അവധി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് താരം കേരളത്തിൽ എത്തിയിരിക്കുന്നത്. ജനുവരി 10-ന് സോനാക്ഷി കേരളത്തിൽ നിന്ന് തിരിച്ചുപോകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ആലപ്പുഴയിൽ മാത്രമല്ല മൂന്നാറും വയനാടുമൊക്കെ കണ്ടിട്ട് പോയാൽ മതിയെന്നാണ് സോനാക്ഷിയോട് മലയാളി ആരാധകർ പറയുന്നത്. ചിലർ കളരി പഠിച്ചിട്ട് പോകാനും സോനാക്ഷിയോട് പറയുന്നുണ്ട്. സൽമാൻ ഖാൻ നായകനായ ദബാംഗ് എന്ന സിനിമയിലൂടെയാണ് സോനാക്ഷി സിനിമയിലേക്ക് എത്തുന്നത്. നടനും രാഷ്ട്രീയ നേതാവുമായ ശത്രുഘ്നൻ സിൻ‌ഹ മകളാണ് സോനാക്ഷി.

CATEGORIES
TAGS