‘ചിത്രയ്ക്ക് പിന്നാലെ ബോളിവുഡ് നടി ആര്യ ബാനർജിയും അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ..’ – ഞെട്ടലോടെ ആരാധകർ
ബോളിവുഡ് ചിത്രങ്ങളിലൂടെ സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതയായി ശ്രദ്ധ നേടിയ ബംഗാളി നടി ആര്യ ബാനര്‍ജി മരിച്ച നിലയില്‍. മരണപ്പെടുമ്പോള്‍ നടിയ്ക്ക് 33-വയസായിരുന്നു പ്രായം. താരത്തെ ദക്ഷിണ കൊല്‍ക്കത്തയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാവിലെ അപ്പാര്‍ട്ട്‌മെന്റിലെത്തിയ ജോലിക്കാരി കോളിങ് ബെല്ല് അടിച്ചിട്ടുംവാതില്‍ തുറക്കാത്തതിനാല്‍ പരിഭ്രാന്തയായി അടുത്തുള്ളവരെ അറിയിക്കുകയായിരുന്നു. വാതിൽ തുറന്ന് കണ്ട ശേഷമാണ് താരത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിളിക്കുകയും കട്ടിലിനു സമീപം രക്തത്തില്‍ കുളിച്ച നിലയില്‍ ആര്യയെ കണ്ടെത്തുകയും ചെയ്തു.
മരിക്കുമ്പോള്‍ മൂക്കില്‍നിന്നും വായില്‍നിന്നും രക്തം പുറത്തുവന്നിരുന്ന നിലയില്‍ ആയിരുന്നു. താരത്തിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലായിരുന്നു അടുത്തുള്ളവരെല്ലാം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ മരണവാര്‍ത്ത ആരാധകരും സങ്കടത്തോടു കൂടിയാണ് വായിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസമാണ് തമിഴ് സീരിയൽ താരവും അവതാരകയുമായ വി.ജെ ചിത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് ഈ വാർത്ത വരുന്നതും!
2011ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ‘ദ് ഡേര്‍ട്ടി പിക്ച്ചറില്‍’ ബോളിവുഡിന്റെ നായിക വിദ്യാ ബാലനോടൊപ്പം അഭിനയിച്ചാണ് ആര്യ പ്രേക്ഷക ശ്രദ്ധ നേടിയത്. മരണപ്പെട്ട ശേഷം പോലിസ് എത്തി മൃതദേഹം ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചെന്നും വിദഗ്ത പരിധോനയും അന്വേഷണവും ആരംഭിച്ചുവെന്നും അറിയിച്ചിട്ടുണ്ട്.