‘ഇതിനായി ജയിലിൽ കിടക്കാനും ഞാൻ തയാറാണ്!! വിനായകന്റെ ചിത്രം കത്തിച്ച് യുവതി..’ – വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം അന്തരിച്ച കേരളത്തിന്റെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ച നടൻ വിനായകനെതിരെ പ്രതിഷേധം ശക്തമായി വന്നുകൊണ്ടിരിക്കുകയാണ്. കുഞ്ഞൂഞ്ഞിന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്രയും പള്ളിയിലുള്ള അന്ത്യാചടങ്ങുകളും നടക്കുന്നത് കൊണ്ട് മാത്രമാണ് വിനായകൻ എതിരെ പലരും ഇതുവരെ ഒരു വാക്ക് പോലും പ്രതികരിക്കാത്തത്.

കോൺഗ്രസ് നേതാക്കൾ മുഴുവനും പുതുപ്പള്ളിയിലാണ്. എങ്കിലും പ്രവർത്തകരെല്ലാം ഇതിനോടകം ഈ വിഷയമായി ബന്ധപ്പെട്ട് വലിയ രീതിയിൽ പ്രതിഷേധിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എന്നല്ല ഒരു സാധാരണ വ്യക്തിയോട് പോലും പറയാൻ പാടില്ലാത്ത വാക്കുകൾ ഉപയോഗിച്ചാണ് വിനായകൻ കഴിഞ്ഞ ദിവസം വീഡിയോ പോസ്റ്റ് ചെയ്തത്. ഒരു മണിക്കൂറിനുള്ളിൽ തന്നെ വിനായകൻ വീഡിയോ ഡിലീറ്റ് ചെയ്തു മുങ്ങി.

ഇപ്പോഴിതാ വിനായകന്റെ ചിത്രം കത്തിച്ചുകൊണ്ട് തന്റെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ഒരു കോൺഗ്രസ് പ്രവർത്തക. തിരുവനന്തപുരം സ്വദേശിനിയായ ബിന്ദു ചന്ദ്രൻ എന്ന കോൺഗ്രസ് പ്രവർത്തകയാണ് സമൂഹ മാധ്യമങ്ങളിൽ വിനായകന്റെ ചിത്രം കത്തിക്കുന്ന വീഡിയോ പങ്കുവച്ചത്. ഇതിന്റെ പേരിൽ ഒന്നല്ല ഒമ്പതിനായിരം കേസ് വന്നാലും ജയിലിൽ കിടക്കാനും തയാറാണ് എന്ന് ബിന്ദു വീഡിയോയിൽ പറഞ്ഞു.

ബിന്ദുവിന്റെ ആ നടപടിയെ അഭിനന്ദിച്ചും പിന്തുണച്ചും നിരവധി മലയാളികളാണ് വീഡിയോയുടെ താഴെ കമന്റ് ഇട്ടിരിക്കുന്നത്. “എടോ വിനായകൻ.. ഇതിന്റെ പേരിൽ ഒന്നല്ല 9000 കേസ് വന്നാലും ഞാൻ സഹിക്കും.. ഞങ്ങളുടെ കുഞ്ഞൂഞ്ഞിന് വേണ്ടി.. കണ്ണേ കരളേ കുഞ്ഞൂഞ്ഞേ.. ഞങ്ങൾടെ നെഞ്ചിലെ റോസാ പൂവേ..”, എന്ന ക്യാപ്ഷനോടെയാണ് ബിന്ദു വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.