‘കൈവിട്ട ആയുധം വാ വിട്ട വാക്ക്, ഓർത്താൽ നന്ന്..’ – വിനായകനെ വീണ്ടും ഓർമ്മപ്പെടുത്തി അഖിൽ മാരാർ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരെ സമൂഹ മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്ന രീതിയിൽ വീഡിയോ പങ്കുവച്ച നടൻ വിനായകൻ എതിരെ പ്രതിഷേധം ശക്തമായി ഉയരുകയാണ്. ഒരു സിനിമ അഭിനേതാവിനേക്കാൾ ഒരു വ്യക്തിയിൽ നിന്ന് ഒരിക്കൽ വരാൻ പാടില്ലാത്ത രീതിയിലുള്ള വാക്കുകളാണ് ഉമ്മൻ ചാണ്ടിക്ക് എതിരെ വിനായകൻ പറഞ്ഞത്. വെറും ഒരു മണിക്കൂർ മാത്രമാണ് ആ വീഡിയോ തന്റെ വാളിൽ വിനായകൻ നിലനിർത്തിയത്.

ശക്തമായ വിമർശനങ്ങളും പ്രതികരണങ്ങളും ആദ്യ മണിക്കൂറിൽ വന്നപ്പോൾ തന്നെ വിനായകൻ വീഡിയോ നീക്കം ചെയ്തിരുന്നു. പക്ഷേ അതിനോടകം ആ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും മറ്റുള്ളവർ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ വിനായകൻ എതിരെ കോൺഗ്രസ് അനുകൂലികൾ മാത്രമല്ല, സാധാരണ ജനങ്ങൾ വരെയും രംഗത്ത് വന്നു. പരസ്യമായി മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം.

ഇത് കൂടാതെ വിനായകൻ എതിരെ പല സ്ഥലങ്ങളിലും പൊലീസിൽ പരാതിയും വന്നിട്ടുണ്ട്. ഇപ്പോഴിതാ സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ താൻ മുമ്പൊരിക്കൽ വിനായകൻ എതിരെ പ്രതികരിച്ച ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് വീണ്ടും പങ്കുവച്ചുകൊണ്ട് പ്രതികരിച്ചിരിക്കുകയാണ്. ആ വാർത്ത ലിങ്കിന്റെ സ്ക്രീൻഷോട്ട് പങ്കുവെക്കുന്നതിന് ഒപ്പം രണ്ടുവരിയും അഖിൽ കൂട്ടിച്ചേർത്തു.

“മനുഷ്യനാകണം.. മനുഷ്യനാകണം പണ്ടേ തള്ളി കളഞ്ഞതാന് ഒരോർമപെടുത്തൽ മാത്രം..”, പോസ്റ്റിന് ഒപ്പം അഖിൽ കുറിച്ചു. ഇവനാണോ മനുഷ്യൻ ആകാൻ പോകുന്നത്, നടന്നത് തന്നെ! അക്ഷരം തെറ്റാതെ വിളിക്കാം ചെ റ്റ, ഇന്നലെ ഇയാളുടെ പ്രതികരണം കണ്ടപ്പോഴേ പ്രതീക്ഷിച്ചതാണ് വേറെയാരും പ്രതികരിച്ചില്ലെങ്കിലും അഖിലേട്ടൻ പ്രതികരിക്കുമെന്ന് എന്നിങ്ങനെ പോകുന്നു അഖിലിന്റെ പോസ്റ്റിന് താഴെയുള്ള കമന്റുകൾ.