‘നടൻ ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ വിവാഹിതയായി, വരൻ രോഹിത് നായർ..’ – വീഡിയോ കാണാം

പ്രശസ്ത സിനിമ നടൻ ബൈജു സന്തോഷിന്റെ മകൾ ഡോക്ടർ ഐശ്വര്യ സന്തോഷ് വിവാഹിതയായി. രോഹിത് നായരാണ് വരൻ. തിരുവനന്തപുരത്തെ സുബ്രമണ്യം ഹാളിൽ വച്ച് ഉച്ചയ്ക്ക് 12.30-നും 1.00-നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലാണ് വിവാഹിതരായത്. ആമസോൺ കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ആളാണ് രോഹിത്. ബൈജുവിന്റെ മൂത്തമകളാണ് ഐശ്വര്യ. ഐശ്വര്യ ഡോക്ടറാണ്.

വിവാഹത്തിന് മലയാള സിനിമയിലെ പല പ്രമുഖരും പങ്കെടുത്തിരുന്നു. ജഗദീഷ്, പ്രിയദർശൻ, സുരേഷ് കുമാർ, മേനക സുരേഷ്, മണിയൻ പിള്ള രാജു, സോന നായർ, ഭാഗ്യലക്ഷ്മി, ഇന്ദ്രൻസ്, രാജസേനൻ, കാർത്തിക, ശ്രേയ രമേശ്, രഞ്ജിത്ത്, മന്ത്രി ശിവൻകുട്ടി, വട്ടിയൂർ കാവ് എംഎൽഎ വികെ പ്രശാന്ത്, മുൻ എംഎൽഎ ശബരിനാഥ്, ബിനീഷ് കോടിയേരി, സുധീർ കരമന തുടങ്ങിയവർ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയിരുന്നു.

സിനിമയിലെ സഹപ്രവർത്തകർക്ക് വേണ്ടി പ്രതേക വിരുന്നും റിസപ്ഷനും ഉണ്ടായിരിക്കുമെന്നും സൂചനകളുണ്ട്. അതുകൊണ്ട് തന്നെ പ്രമുഖ താരങ്ങളൊക്കെ റിസപ്ഷൻ പങ്കെടുക്കാനാണ് സാധ്യത. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ചുവപ്പ് നിറത്തിലെ പട്ടുസാരി ധരിച്ചാണ് വധുവായി ഐശ്വര്യ വിവാഹത്തിൽ തിളങ്ങിയത്.

രഞ്ജിത എന്നാണ് ബൈജുവിന്റെ ഭാര്യയുടെ പേര്. 1995-ലാണ് രഞ്ജിതയും ബൈജുവും തമ്മിൽ വിവാഹിതരാകുന്നത്. ലോകനാഥ് എന്നാണ് ഇളയമകന്റെ പേര്. ബാലതാരമായി തുടങ്ങി, പിന്നീട് നായകനായും സഹനടനായും ഹാസ്യ താരമായുമെല്ലാം ബൈജു മലയാള സിനിമയിൽ നിറഞ്ഞ് നിന്നിട്ടുള്ള ഒരാളാണ്. ആർഡിഎക്സാണ് അവസാനം ഇറങ്ങിയ ചിത്രം. ഗുരുവായൂർ അമ്പല നടയിൽ, എമ്പുരാൻ എന്നിവയാണ് അടുത്ത സിനിമ.