‘ക്ഷേത്രങ്ങളിലെ എനർജി നിങ്ങൾക്ക് പ്രചോദനം നൽകട്ടെ! മൂകാംബിക ദർശന ശേഷം നടി വരദ..’ – ചിത്രങ്ങൾ വൈറലാകുന്നു

പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് മോഡലിംഗ് ചെയ്യുകയും അതിന് ശേഷം ലോക്കൽ ടെലിവിഷൻ ചാനലിൽ അവതാരകയായി പിന്നീട് പ്രധാന ചാനലുകളിൽ അവതാരകയായി മാറിയ ശേഷം സിനിമയിലേക്ക് എത്തിയ താരമാണ് നടി വരദ. എമിമോൾ മോഹൻ എന്നാണ് വരദയുടെ യഥാർത്ഥ പേര്. 2006-ൽ വാസ്തവം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് വരുന്നത്. അതിൽ പ്രിത്വിരാജിന്റെ സഹോദരിയായിട്ടാണ് അഭിനയിച്ചത്.

വിനു മോഹൻ ചിത്രമായ സുൽത്താനിലൂടെ ആദ്യമായി വരദ നായികയായി മാറുകയും ചെയ്തു. അതിന് ശേഷം മകന്റെ അച്ഛൻ, ഉത്തരാസ്വയംവരം, വലിയങ്ങാടി തുടങ്ങിയ സിനിമകളിലും വരദ അഭിനയിച്ചു. തമിഴിലും വരദ അഭിനയിച്ചിരുന്നു. ഇതിനിടയിൽ ടെലിവിഷൻ സീരിയലുകളിലും സജീവമായ വരദ, മഴവിൽ മനോരമയിലെ അമല എന്ന പരമ്പരയിലൂടെയാണ് ജനശ്രദ്ധനേടിയെടുക്കുന്നത്. അത് കഴിഞ്ഞ് നിരവധി സീരിയലുകളുടെ ഭാഗമായി.

സീ കേരളത്തിലെ മംഗല്യം എന്ന പരമ്പരയിലാണ് വരദ ഇപ്പോൾ അഭിനയിക്കുന്നത്. സീരിയൽ നടനായ ജിഷിൻ മോഹനുമായിട്ടാണ് വരദ വിവാഹിതയായത്. പക്ഷേ ഒരു വർഷം മുമ്പ് ഇരുവരും നിയമപരമായി ബന്ധം വേർപിരിഞ്ഞിരുന്നു. ഇരുവർക്കും ഒരു മകനുമുണ്ടായിരുന്നു. മകൻ വരദയുടെ ഒപ്പമാണ് താമസിക്കുന്നത്. സീരിയലുകളിലും സമൂഹ മാധ്യമങ്ങളിലും ഇപ്പോഴും സജീവമായി നിൽക്കുന്ന ഒരാളാണ് വരദ.

ഇപ്പോഴിതാ ഗുരുവായൂരിലും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും ദർശനം നടത്തിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “ക്ഷേത്രങ്ങളിലെ എനർജി നിങ്ങൾക്ക് പ്രചോദനം നൽകട്ടെ..”, എന്ന ക്യാപ്ഷനോടെയാണ് മൂകാംബിക ചിത്രം പങ്കുവച്ചത്. സൗപർണിക നദിയുടെ തീരത്ത് നിന്നുള്ള ഒരു ഫോട്ടോയും ഇതോടൊപ്പമുണ്ട്. നേരത്തെ നടത്തിയ യാത്രകളിൽ നിന്നുള്ള ഫോട്ടോസാണ് ഇപ്പോൾ വരദ പോസ്റ്റ് ചെയ്തത്.