‘മഹേഷും മാരുതിയും സൂപ്പർഹിറ്റ്!! പുതിയ ബിഎംഡബ്ല്യൂ സ്വന്തമാക്കി ആസിഫ അലി..’ – വില അറിഞ്ഞാൽ ഞെട്ടും

ആസിഫ് അലി നായകനായി അഭിനയിച്ച് സേതു സംവിധാനം ചെയ്ത മഹേഷും മാരുതിയും തിയേറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്. യാതൊരു പ്രതീക്ഷകളുമില്ലാതെ വന്ന ചിത്രം കുടുംബ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും സിനിമ വലിയ ഹിറ്റായി മാറുകയും ചെയ്തിരിക്കുകയാണ്. കഥ തുടരുന്നു എന്ന സിനിമയ്ക്ക് ശേഷം ആസിഫും മംതയും ഒന്നിച്ച ചിത്രം കൂടിയാണ് ഇത്.

ആസിഫിന്റെ സേഫ് സോൺ ആയി പ്രേക്ഷകർ വിലയിരുത്തുന്ന ഫീൽ ഗുഡ് ഫാമിലി ചിത്രമാണ് ഇത്. 1983 മോഡൽ ഒരു മാരുതി 800 ആണ് സിനിമയിലെ പ്രധാന കഥാപാത്രമാണ്. മഹേഷായി ആസിഫും ഗൗരിയായി മംതയും അഭിനയിക്കുന്ന ചിത്രത്തിൽ മണിയൻപിള്ള രാജു, ഇടവേള ബാബു, വരുൺ ധാര, വിജയ് ബാബു, കുഞ്ചൻ, അലക്സാണ്ടർ പ്രശാന്ത് എന്നിവരും അഭിനയിച്ചിട്ടുണ്ട്. മാർച്ച് പത്തിനാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

മണിയൻപിള്ള രാജുവാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സിനിമ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും കളക്ഷൻ നേടുകയും ചെയ്തതോടെ ആസിഫും ഇരട്ടി സന്തോഷത്തിലാണ്. സിനിമയുടെ വിജയത്തിന് പിന്നാലെ ആസിഫ് ഇപ്പോഴിതാ പുതിയ ബിഎംഡബ്ല്യൂ 730എൽഡി എം ഇന്‍ഡിവിജ്വല്‍ എഡിഷൻ മോഡലാണ് സ്വന്തമാക്കിയത്. ഒന്നര കോടി രൂപയാണ് വാഹനത്തിന്റെ ഓൺ റോഡ് വില.

കൊച്ചിയിലെ ഇ.വി.എം ഓട്ടോക്രഫ്റ്റിൽ നിന്നുമാണ് ആസിഫ് അലി കാർ എടുത്തിരിക്കുന്നത്. കുടുംബസമേതമാണ് ആസിഫ് തന്റെ പുതിയ വാഹനം വാങ്ങാൻ എത്തിയത്. ഇതിന്റെ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിട്ടുമുണ്ട്. മഹേഷും മാരുതിയും സിനിമയിലൂടെ കാറിനെ പ്രണയിക്കുന്ന കഥാപാത്രമായി അഭിനയിച്ച ആസിഫ് ജീവിതത്തിലും ഒരു വാഹന പ്രേമിയാണ്.

CATEGORIES
TAGS Maheshum Maruthiyum