‘സിനിമ എന്ന മായാലോകത്തേക്ക് ഞാൻ വന്നിട്ട് 8 വർഷം, നന്ദി ലാൽ സാർ..’ – ഓർമ്മ പങ്കുവച്ച് നടി അനുശ്രീ

‘സിനിമ എന്ന മായാലോകത്തേക്ക് ഞാൻ വന്നിട്ട് 8 വർഷം, നന്ദി ലാൽ സാർ..’ – ഓർമ്മ പങ്കുവച്ച് നടി അനുശ്രീ

സ്വാഭാവികമായ അഭിനയംകൊണ്ട് മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് നടി അനുശ്രീ. ആദ്യ സിനിമയിലെ ഗംഭീരപ്രകടനം കൊണ്ട് തന്നെ നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച് മുന്നേറിയ നടിയാണ് അനുശ്രീ. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട് 8 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് താരമിപ്പോൾ.

കൊല്ലം കമുകുംചേരി എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് മലയാള സിനിമയുടെ തിരക്കേറിയ നായികയായി മാറാൻ കാരണമായത് മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ഡയറക്ടർ ലാൽജോസ് ആണ്. ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലെയ്സ് എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെയാണ് അനുശ്രീ അഭിനയരംഗത്തേക്ക് വന്നത്.

പിന്നീട് നിരവധി സിനിമകൾ ചെയ്‌തെങ്കിലും ഡയമണ്ട് നെക്‌ലെയ്സിലെ കലാമണ്ഡലം രാജശ്രീ എന്ന അനുശ്രീയുടെ കഥാപാത്രം മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. 2012 മെയ് 4-നായിരുന്നു ചിത്രം റിലീസ് ചെയ്തത്. 8 വർഷങ്ങൾക്ക് ഇപ്പുറം അനുശ്രീ തന്റെ ആദ്യ സിനിമയുടെ ഓർമ്മകളും സംവിധായകനോടുള്ള നന്ദിയും കടപ്പാടും അറിയിച്ചിരിക്കുകയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ.

‘എന്റെ ലാൽ സാർ എനിക്ക് നൽകി അവസരത്തിലൂടെ സിനിമ എന്ന മായാലോകത്തേക്ക് ഞാൻ വന്നിട്ട് 8 വർഷം. ഇതേ ദിവസം 8 വർഷം മുമ്പാണ് എന്റെ ആദ്യ സിനിമ റീലീസ് ആയത്. ലൊക്കേഷനിലേക്ക് ഞാൻ ആദ്യമായി ചെന്നത്, തീയേറ്ററിൽ എന്നെ ആദ്യമായി കണ്ടത്, എല്ലാം ഇപ്പോഴും മനസ്സിലുണ്ട്. ലാൽ സാർ ഇങ്ങനെയൊരു അവസരം തന്നിലായിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആകില്ലായിരുന്നു.. ഒരുപാട് ഒരുപാട് നന്ദി.. ലാൽ സാർ..’ – അനുശ്രീ കുറിച്ചു.

CATEGORIES
TAGS