‘അമ്പോ!! ആരും നോക്കി നിന്നുപോകുന്ന ഡാൻസ്, അമ്പരിപ്പിച്ച് സ്റ്റാർ മാജിക് താരം അനുമോൾ..’ – വീഡിയോ കാണാം

ടെലിവിഷൻ രംഗത്ത് വളരെ സജീവമായി നിൽക്കുന്ന ഒരു താരമാണ് നടി അനുകുട്ടി എന്നറിയപ്പെടുന്ന അനുമോൾ ആർ.എസ് കാർത്തു. മലയാളം സീരിയലായ അനിയത്തിയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ അനുമോൾ പിന്നീട് നിരവധി സീരിയലുകളിൽ അഭിനയിച്ചു. ചെറുതും വലുതുമായ ധാരാളം കഥാപാത്രങ്ങളാണ് അനുമോൾ ഇതിനോടകം സീരിയൽ മേഖലയിൽ അവതരിപ്പിച്ചു കഴിഞ്ഞിട്ടുള്ളത്.

ഫ്ലാവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമാണ് അനുമോൾക്ക് ഒരുപാട് ആരാധകരെ നേടി കൊടുക്കാൻ കാരണമായത്. അനുമോളുടെ കുട്ടിത്തവും കുസൃതിയും പൊട്ടത്തരങ്ങളുമെല്ലാമാണ് താരത്തിന് ഇത്രത്തോളം ആരാധകരെ ലഭിക്കാൻ കാരണമായത്. സ്റ്റാർ മാജിക്കിന്റെ ആദ്യ സീസണായ ടമാർ പടാർ മുതൽക്ക് തന്നെ അനുമോൾ പങ്കെടുക്കാറുണ്ട്. ഇപ്പോഴും അനുമോൾ സ്റ്റാർ മാജിക്കിൽ സ്ഥിരസാന്നിധ്യമാണ്‌.

റേറ്റിംഗിൽ മുന്നിൽ നിൽക്കാൻ കാരണങ്ങളിൽ ഒന്ന് അനുമോളുടെ പ്രകടനവും തമാശകളുമൊക്കെ തന്നെയാണ്. പാടാത്ത പൈങ്കിളി എന്ന സീരിയലിലും അനുമോൾ ശ്രദ്ധേമായ ഒരു വേഷം ചെയ്തിട്ടുണ്ട്. ഫ്ലാവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സുരഭിയും സുഹാസിനിയും എന്ന ഹാസ്യ പരമ്പരയിലാണ് ഇപ്പോൾ അനുമോൾ അഭിനയിക്കുന്നത്. വെബ് സീരീസുകളിലും അനുമോൾ അഭിനയിച്ചിട്ടുണ്ട്.

അഭി വെഡ്സ് മഹി എന്ന വെബ്സ് സീരീസിലെ അനുമോൾക്ക് അഭിനയിച്ച സീരിയൽ നടൻ ജീവൻ ഗോപാലിന് ഒപ്പം ഒരു തകർപ്പൻ ഡാൻസ് ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോൾ താരം തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. പാടാത്ത പാട്ടെല്ലാം എന്ന തമിഴ് പാട്ടിനാണ് ജീവനും അനുമോളും ചേർന്ന് ഡാൻസ് ചെയ്തിരിക്കുന്നത്. ഡാൻസ് അറിയാതിരുന്ന അനുമോൾ ഇപ്പോൾ വളരെ ഭംഗിയായി അത് ചെയ്യുന്നുമുണ്ട്.