‘ഇത്രയും ഹോട്ടായ ബോളിവുഡ് നടിയുണ്ടോ!! കറുപ്പിൽ ഗ്ലാമറസ് ലുക്കിൽ ഹുമ ഖുറേഷി..’ – ഫോട്ടോസ് വൈറൽ

‘ഗ്യാങസ് ഓഫ് വാസസെയ്പൂർ’ എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ഹുമ ഖുറേഷി. മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്ന ഹുമ പിന്നീട് പരസ്യചിത്രങ്ങളിൽ അഭിനയിക്കുകയും അതിൽ നിന്ന് സിനിമയിലേക്ക് എത്തുകയും ചെയ്ത താരമാണ്. അജിത് നായകനായ ബില്ല 2-വിൽ നായികയായി അരങ്ങേറാൻ ഓഡിഷൻ ചെയ്യപ്പെട്ട താരമായിരുന്നു ഹുമ എങ്കിലും അത് നടന്നിരുന്നില്ല.

ഹിന്ദിയിലൂടെ തുടങ്ങിയ ഹുമ അവിടെ നിരവധി സിനിമകളിൽ അഭിനയിച്ചു. മലയാളത്തിലും ഹുമ ഒരു സിനിമയിൽ നായികയായിട്ടുണ്ട്. മമ്മൂട്ടി നായകനായ വൈറ്റ് എന്ന സിനിമയിലായിരുന്നു ഹുമ നായികയായത്. പക്ഷേ ആ സിനിമ തിയേറ്ററുകളിൽ വമ്പൻ പരാജയമായിരുന്നു. കാലയിലൂടെ തമിഴിലും അരങ്ങേറിയ ഹുമ അവിടെ തന്നെ അജിത് ചിത്രമായ വല്ലിമൈയിലും ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു.

ഡബിൾ എക്സ്.എൽ, മോണിക്ക ഓ മൈ ഡാർലിംഗ് എന്നിവയാണ് ഹുമയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമകൾ. കുറച്ച് വെബ് സീരീസുകളിലും ഹുമ അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്തും ഒരു ഗ്ലാമറസ് പരിവേഷമുള്ള ഒരു താരമാണ് ഹുമ. പലപ്പോഴും ഹുമ ചെയ്യുന്ന ഫോട്ടോഷൂട്ടുകൾ കണ്ടാൽ ആരാധകർ കണ്ണുതള്ളിപ്പോകും. മുപ്പത്താറുകാരിയായ ഹുമ ഫാഷൻറെ കാര്യത്തിൽ ഒട്ടും പിന്നിൽ അല്ല.

ബോളിവുഡിൽ ഹുമയെ പോലെ ഹോട്ടായ ഒരു നടിയുണ്ടോ എന്ന സംശയം തോന്നിപ്പിക്കുന്ന വിധത്തിൽ ഒരു ഗ്ലാമറസ് ഷൂട്ട് തന്നെ താരം ചെയ്തിരിക്കുകയാണ്. കറുപ്പ് ഗൗണിൽ അതീവ ഗ്ലാമറസ് ലുക്കിൽ തിളങ്ങിയ ഹുമയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത് രോഹൻ പിങ്ങലയയാണ്. ഫാഷൻ ബ്രാൻഡായ സാറയുടെ ഔട്ട് ഫിറ്റാണ് ഹുമ ധരിച്ചിരിക്കുന്നത്. അജയ് വിശ്വാസ് റാവുവാണ് ഹുമയ്ക്ക് ഷൂട്ടിനായി മേക്കപ്പ് ചെയ്തത്.