‘എന്തൊരു ഐശ്വര്യം!! ഇതാണ് മലയാള തനിമ, സാരിയിൽ കിടിലം ലുക്കിൽ നടി അനുമോൾ..’ – ഫോട്ടോസ് വൈറൽ

‘കണ്ണുക്കുള്ളെ’ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അനുമോൾ. തമിഴിൽ തുടക്കം കുറിച്ച അനുമോൾ മലയാളത്തിലേക്ക് വളരെ പെട്ടന്ന് തന്നെ എത്തി. പി ബാലചന്ദ്രൻ സംവിധാനം ചെയ്ത ഇവൻ മേഘരൂപൻ എന്ന സിനിമയിലാണ് മലയാളത്തിൽ അനുമോൾ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ദുൽഖറിന്റെ നായികയായി ഞാൻ എന്ന സിനിമയിൽ അഭിനയിച്ചു.

ഡേവിഡ് ആൻഡ് ഗോലിയാത്, വെടിവഴിപ്പാട്, ഗോഡ് ഫോർ സെയിൽ, ജമ്നാ പ്യാരി, കുട്ടികളുണ്ട് സൂക്ഷിക്കുക, പട്ടാഭിരാമൻ, ഉടലാഴം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിൽ ഇതുവരെ അനുമോൾ അഭിനയിച്ചിട്ടുണ്ട്. സുസ്മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്യുന്ന പദ്മിനി എന്ന ചിത്രമാണ് ഇനി താരത്തിന്റെ പുറത്തിറങ്ങാനുള്ളത്. ഇത് കൂടാതെ നിരവധി സിനിമകൾ താരത്തിന്റെ പുറത്തിറങ്ങാനുണ്ട്.

സിനിമയിൽ അഭിനയം പോലെ തന്നെ അനുമോൾ മറ്റു പല കലാരംഗങ്ങളിലും പ്രശസ്തയാണ്. കഥകളി, ഭരതനാട്യം തുടങ്ങിയ കലകളിലും കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ് അനുമോൾ. അതുപോലെ യാത്രകൾ ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ള അനുമോൾ അതിന്റെ വീഡിയോസ് തന്റെ യൂട്യൂബ് ചാനലുകളിൽ പോസ്റ്റ് ചെയ്യാറുണ്ട്. മലയാള തനിമയുള്ള നായിക എന്നാണ് ആരാധകർ അനുമോളെ വിശേഷിപ്പിക്കുന്നത്.

ഇപ്പോഴിതാ അതിനെ ഉറപ്പാക്കുന്ന പോലെ അനുമോളുടെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സാരിയിൽ തനി നാടൻ ലുക്കിൽ തിളങ്ങിയിരിക്കുന്ന അനുമോളുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് രാജീവൻ ഫ്രാൻസിസാണ്. ദിപാലി ഡിസൈനേഴ്സ് ബൗട്ടിക്കിന്റെ സാരിയാണ് അനുമോൾ ധരിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്.

CATEGORIES
TAGS