‘കൈയിൽ ഷാംപെയ്ൻ ബോട്ടിൽ, സ്വിമ്മിങ് പൂളിൽ നീന്തിക്കളിച്ച് നടി അഞ്ജു കുര്യൻ..’ – വീഡിയോ കാണാം

‘കൈയിൽ ഷാംപെയ്ൻ ബോട്ടിൽ, സ്വിമ്മിങ് പൂളിൽ നീന്തിക്കളിച്ച് നടി അഞ്ജു കുര്യൻ..’ – വീഡിയോ കാണാം

നിവിൻ പൊളിയുടെ സഹോദരിയായി അഭിനയിച്ചുകൊണ്ടായിരുന്നു നടി അഞ്ജു കുര്യൻ സിനിമയിലേക്ക് എത്തുന്നത്. നേരം, പ്രേമം തുടങ്ങിയ സിനിമകളിലാണ് അഞ്ജു കുര്യൻ നിവിൻ പൊളിയുടെ സഹോദരിയായി അഭിനയിച്ചിരുന്നു. പിന്നീട് സഹോദരി വേഷത്തിൽ നിന്ന് നായികയായി മാറിയ അഞ്ജു കുര്യൻ ഇപ്പോൾ തമിഴിലും തെലുങ്കിലും അഭിനയിക്കുന്നുണ്ട്.

തമിഴിൽ അഞ്ജു കുര്യൻ ചെയ്ത ചില മ്യൂസിക് വീഡിയോസ് അവിടെ വൻ ഹിറ്റാവുകയും അതിന് ശേഷം താരത്തിന് ഒരുപാട് തമിഴ് ആരാധകരെ ലഭിക്കുകയും ചെയ്തിരുന്നു. ആസിഫ് അലിയുടെ ചിത്രമായ കവി ഉദ്ദേശിച്ചതിലാണ് അഞ്ജു ആദ്യമായി നായികയായി അഭിനയിക്കുന്നത്. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് ഇങ്ങോട്ട് ഒന്നിന് പിറകെ ഒന്നായി നായികാ വേഷങ്ങൾ താരം അഭിനയിച്ചു.

അടുത്തിടെ ജന്മദിനത്തോട് അനുബന്ധിച്ച് അഞ്ജു കുര്യൻ മാലിദ്വീപിൽ ആഘോഷിക്കാൻ വേണ്ടി പോയിരുന്നു. അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോസും ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ മാലിദ്വീപിലെ ഒരു കടൽത്തീരത്തിന് സമീപമുള്ള ഒരു സ്വിമ്മിങ് പൂളിൽ നീന്തി കളിക്കുകയും അതുപോലെ കൈയിൽ ഒരു ഷാംപെയ്ൻ പിടിച്ച് നടക്കുന്നതുമായ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

അതിപ്പോൾ തമിഴ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ‘അനന്തമായ നീല.. നിങ്ങളുടെ സാധ്യതകളും മഹത്വവും നിങ്ങളുടെ നിലവിലെ ഗ്രഹണങ്ങൾക്കപ്പുറമുള്ള സ്വപ്നങ്ങളും കുപ്പിയുടെ മറുവശത്ത് നിങ്ങളെ കാത്തിരിക്കുന്നു. അവിടെയുള്ള എല്ലാ മദ്യവർജ്ജകർക്കും ആശംസകൾ..’, അഞ്ജു കുര്യൻ വീഡിയോടൊപ്പം കുറിച്ചു. ഉണ്ണി മുകുന്ദൻ നായകനാകുന്ന മേപ്പാടിയനാണ് അഞ്ജുവിന്റെ അടുത്ത റിലീസ് ചിത്രം.

CATEGORIES
TAGS