‘പുഷ്പയിലെ സാമന്തയുടെ ഐറ്റം സോങ്ങിന് കസിൻസിന് ഒപ്പം കിടിലം ഡാൻസുമായി അഞ്ജു കുര്യൻ..’ – വീഡിയോ വൈറൽ

‘പുഷ്പയിലെ സാമന്തയുടെ ഐറ്റം സോങ്ങിന് കസിൻസിന് ഒപ്പം കിടിലം ഡാൻസുമായി അഞ്ജു കുര്യൻ..’ – വീഡിയോ വൈറൽ

നേരം എന്ന സിനിമയിൽ നിവിൻ പൊളിയുടെ സഹോദരിയുടെ വേഷത്തിൽ അഭിനയിച്ച് പിന്നീട് മലയാള സിനിമയിൽ നായികയായി മാറിയ താരമാണ് നടി അഞ്ജു കുര്യൻ. നേരം, ഓം ശാന്തി ഓശാന, പ്രേമം തുടങ്ങിയ സിനിമകളിൽ അഞ്ജു ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. പിന്നീട് 2016-ൽ കവി ഉദേശിച്ചത് എന്ന സിനിമയിൽ ആസിഫ് അലിയുടെ നായികയായി അഞ്ജു അഭിനയിച്ചു.

മികച്ച അഭിപ്രായമാണ് അഞ്ജുവിന് ആ സിനിമയിൽ ലഭിച്ചത്. അതിന് ശേഷം തമിഴിൽ നിന്നും അവസരങ്ങൾ അഞ്ജുവിനെ തേടിയെത്തി. ഞാൻ പ്രകാശൻ എന്ന സിനിമയിൽ ഫഹദിന്റെ നായികയായി വീണ്ടും മലയാളത്തിൽ തിരിച്ചെത്തിയ അഞ്ജു ഒരു തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. ദിലീപിന്റെ നായികയായി ജാക്ക് ആൻഡ് ഡാനിയേൽ ആണ് അവസാന ചിത്രം.

ഉണ്ണി മുകുന്ദനൊപ്പം മേപ്പടിയാനാണ് അഞ്ജുവിന്റെ അടുത്ത സിനിമ. ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ് അഞ്ജു കുര്യൻ. മലയാളികളേക്കാൾ അഞ്ജുവിന് ആരാധകർ കൂടുതലുള്ളത് തമിഴരാരാണ്. അഞ്ജുവിന്റെ ചിത്രങ്ങൾക്കും വീഡിയോസിനും താഴെ വരുന്ന കമന്റുകൾ കൂടുതൽ അവരിൽ നിന്നാണ്. ഇപ്പോഴിതാ കസിൻസിന് ഒപ്പം ക്രിസ്തുമസ് അടിച്ചുപൊളിക്കുന്നതിന്റെ വീഡിയോ അഞ്ജു പങ്കുവച്ചിരിക്കുകയാണ്.

അജഗജാന്തരം എന്ന സിനിമയിലെ ഒല്ലൂള്ളേര് എന്ന പാട്ടിന് ഒരു വെറൈറ്റി മാർഗംകളിയും അതുപോലെ അതെ വേഷത്തിൽ തന്നെ പുഷ്പയിലെ സാമന്തയുടെ ഐറ്റം സോങ്ങിനും ഡാൻസ് ചെയ്തും വീഡിയോസ് ഇൻസ്റ്റാഗ്രാമിൽ അഞ്ജു കുര്യൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. “വണ്ടി കേരള പക്കം വീടുടാ” എന്നാണ് ഒരു തമിഴ് ആരാധകൻ ഇട്ട കമന്റ്. വീഡിയോ ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തു കഴിഞ്ഞു.

CATEGORIES
TAGS