‘ശരീരഭാരം കുറച്ചു, കിക്ക് ബോക്സിംഗ് പഠിച്ചു!! മിന്നൽ മുരളിയിലെ ബ്രൂസ്‍ലി ബിജി..’ – തയാറെടുപ്പിനെ കുറിച്ച് ഫെമിന ജോർജ്

‘ശരീരഭാരം കുറച്ചു, കിക്ക് ബോക്സിംഗ് പഠിച്ചു!! മിന്നൽ മുരളിയിലെ ബ്രൂസ്‍ലി ബിജി..’ – തയാറെടുപ്പിനെ കുറിച്ച് ഫെമിന ജോർജ്

ഇന്ത്യയിലെ തന്നെ ആദ്യത്തെ സൂപ്പർഹീറോ ചിത്രമായ മിന്നൽ മുരളി നെറ്റ്ഫ്ലിക്സിൽ മികച്ച അഭിപ്രായം നേടിക്കൊണ്ട് മുന്നേറുകയാണ്. തിയേറ്ററിൽ കാണാൻ പറ്റാത്തതിന്റെ സങ്കടം മാത്രമാണ് സിനിമയെ കുറിച്ച് എല്ലാവരും പറയുന്ന അഭിപ്രായം. ടോവിനോ തോമസ്, ഗുരു സോമസുന്ദരം, അജു വർഗീസ്, ഹരിശ്രീ അശോകൻ തുടങ്ങിയ ഒരു നീണ്ട താരനിരയും സിനിമയിലുണ്ട്.

ബേസിൽ ജോസഫ് ഈ ചിത്രത്തോടുകൂടി ഒരു പാൻ ഇന്ത്യ ലെവലിലേക്ക് അറിയപ്പെടുന്ന സംവിധായകനായി മാറി കഴിഞ്ഞു. സിനിമ കണ്ട എല്ലാവരും വില്ലനായ ഗുരു സോമസുന്ദരത്തിന്റെയും ടോവിനോയുടെയും അഭിനയത്തെ കുറിച്ചാണ് കൂടുതലും പറയുന്നത്. സിനിമയിലെ നായികയായ ഫെമിന ജോർജിന്റെ പ്രകടനത്തെ കുറിച്ചും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ഫെമിനയുടെ ആദ്യ ചിത്രമാണെന്ന് തോന്നിക്കാത്ത രീതിയിലുള്ള അഭിനയമായിരുന്നു പല സീനുകളിലും കണ്ടത്. സിനിമയുടെ ക്ലൈമാക്സിൽ പോലും വ്യക്തമായ ഒരു സന്ദേശം ഫെമിന അവതരിപ്പിച്ച ‘ബ്രൂസ്‍ലി ബിജി’ കഥാപാത്രം നൽകുന്നുണ്ട്. ഒരുപക്ഷേ നായകനും വില്ലനും കഴിഞ്ഞാൽ ഏറ്റവും ശക്തിയുള്ള കഥാപാത്രവും ഫെമിനയുടേതാണെന്ന് പറയേണ്ടി വരും.

സൂപ്പർഹീറോ പശ്ചാത്തലമില്ലെങ്കിൽ കൂടിയും ഫെമിനയുടെ ബ്രൂസ്‍ലി ബിജിയ്ക്ക് അത്തരത്തിലുള്ള ശക്തിയും ബുദ്ധിയുമുണ്ട്. ബ്രൂസ്‍ലി ബിജിയാകാൻ വേണ്ടി ഫെമിന തന്റെ ശരീരഭാരം 6-7 കിലോ കുറച്ചെന്നും അതുപോലെ കിക്ക് ബോക്സിംഗ് പഠിച്ചെന്നും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. മിന്നൽ മുരളിയിൽ ഫെമിന എത്തുന്നത് ഓഡിഷനിൽ പങ്കെടുത്ത് തിരഞ്ഞെടുക്കപ്പെട്ടാണ്. ആദ്യ സിനിമയുടെ റിലീസിനായി രണ്ട് വർഷത്തോളമുള്ള കാത്തിരിപ്പിനാണെന്നും ഫെമിന പറഞ്ഞിരുന്നു.

CATEGORIES
TAGS