‘കലോത്സവ വേദിയിൽ പട്ടുപാവാടയിൽ തിളങ്ങി അനശ്വര രാജൻ, ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ
മഞ്ജു വാര്യരയുടെ മകളായി ഉദാഹരണം സുജാത എന്ന ചിത്രത്തിൽ അഭിനയിച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനശ്വര രാജൻ. ആദ്യ സിനിമയിൽ തന്നെ ഗംഭീര പ്രടകനമായിരുന്നു അനശ്വര കാഴ്ചവച്ചത്. ഒരുപാട് പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് സാധിച്ചു. പിന്നീട് തൊട്ടടുത്ത ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളിൽ ഒന്നിൽ അഭിനയിക്കാൻ അനശ്വരയ്ക്ക് അവസരം ലഭിച്ചു.
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മാത്യു തോമസും അനശ്വരയും പ്രധാന വേഷങ്ങളിൽ എത്തിയ തണ്ണീർമത്തൻ ദിനങ്ങളിൽ എന്ന സിനിമ ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയിരുന്നു. ഇത്രയും പുതിയ താരങ്ങളെ വച്ചുകൊണ്ട് ആ ചിത്രം 50 കോടിയിൽ അധികം കളക്ഷൻ നേടുകയും ചെയ്തിരുന്നു. ലീഡ് റോളിൽ അനശ്വര തകർത്തുവാരി എന്ന് തന്നെ പറയേണ്ടി വരും.
പിന്നീട് സിനിമയിൽ നായികയായി അഭിനയിക്കാൻ കൂടുതൽ അവസരങ്ങൾ അനശ്വരയ്ക്ക് ലഭിച്ചു. ആദ്യ രാത്രി, വാങ്ക് തുടങ്ങിയ സിനിമകളിൽ പ്രധാന റോളിൽ താരം അഭിനയിച്ചു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സൂപ്പർ ശരണ്യയിൽ ടൈറ്റിൽ റോളായ ശരണ്യയായി തന്നെ അഭിനയിച്ച് കൈയടികൾ നേടുകയും ചെയ്തതോടെ അനശ്വരയുടെ താരമൂല്യം ഏറെ കൂടുകയും ചെയ്തിട്ടുണ്ട്.
പല പൊതുപരിപാടികളിലും അനശ്വര പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ പത്തനംതിട്ടയിൽ നടന്ന എം.ജി യൂണിവേഴ്സിറ്റിയുടെ കലോത്സവത്തിന് അതിഥിയായി എത്തിയപ്പോഴുള്ള ചിത്രങ്ങളും വീഡിയോസുമാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുന്നത്. നീല പട്ടുപാവാടയും ബ്ലൗസുമാണ് അനശ്വര ഇട്ടിരുന്നത്. തനിനാടൻ ലുക്കിലുള്ള അനശ്വരയെ കാണാനാണ് കൂടുതൽ ഭംഗിയെന്ന് ആരാധകർ പറയുന്നുണ്ട്. അമേസ് ഫോട്ടോഗ്രാഫിയും അനുമോഹനുമാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.