‘വീണ്ടും ലെഗ് ഡേ!! റിമ കല്ലിങ്കലിന് പിന്തുണയുമായി ഗായിക അഭയ ഹിരണ്മയി..’ – ഫോട്ടോസ് വൈറൽ

‘വീണ്ടും ലെഗ് ഡേ!! റിമ കല്ലിങ്കലിന് പിന്തുണയുമായി ഗായിക അഭയ ഹിരണ്മയി..’ – ഫോട്ടോസ് വൈറൽ

വസ്ത്രധാരണത്തിന്റെ പേരിൽ നടിയും നർത്തകിയുമായ റിമ കല്ലിങ്കൽ കഴിഞ്ഞ ദിവസം സൈബർ ആ.ക്രമണത്തിന് ഇരയായിരുന്നു. നടിമാർ മാത്രമല്ല പൊതുവേ സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നാണ് ഇത്. ഓൺലൈൻ ആങ്ങളമാരുടെയും സദാചാര വാദികളുടെയും വളരെ മോശം കമന്റുകൾ ഇവർക്ക് ഒരു ഫോട്ടോയിട്ടാൽ പോലും നേരിടേണ്ടി വന്നിട്ടുണ്ട്.

കൊച്ചിയിൽ നടന്ന ഐ.എഫ്.എഫ്.കെ വേദിയിൽ മിനി സ്കർട്ട് ഡ്രസ്സ് ധരിച്ച് എത്തിയതിന് എതിരെ റിമയുടെ വീഡിയോയ്ക്ക് താഴെ കമന്റുകൾ വന്നിരുന്നു. കാലുകൾ കാണിച്ചുള്ള വസ്ത്രം ധരിച്ചെന്നും അത് മാന്യമായ വേഷമല്ല എന്നുമൊക്കെയാണ് പലരും കമന്റ് ചെയ്തത്. ഈ സംഭവത്തിന് പിന്നാലെ റിമ കല്ലിങ്കലിന് പിന്തുണ അറിയിച്ച് പല പ്രമുഖ താരങ്ങളും സിനിമ പ്രവർത്തകരും രംഗത്ത് വന്നിരുന്നു.

മുമ്പ് ഒരിക്കൽ ഇതുപോലെ ഒരു അനുഭവം നേരിടേണ്ടി വന്നിട്ടുള്ള അനശ്വര രാജൻ ഉൾപ്പടെയുള്ളവർ ഈ തവണ റിമയ്ക്ക് പിന്തുണയുമായി ആദ്യം എത്തിയതും ഏറെ ശ്രദ്ധേയമാണ്. അവതാരക രഞ്ജിനി ഹരിദാസ്, പാർവതി തിരുവോത്ത്, ഗായികമാരായ സയനോര ഫിലിപ്പ്, സിത്താര കൃഷ്ണകുമാർ എന്നിവരും റിമയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് പോസ്റ്റുകളും സ്റ്റോറികളുമൊക്കെ ഇട്ടിരുന്നു.

ഇപ്പോഴിതാ ഇവർക്ക് പിന്നാലെ ഗായികയുമായ സംഗീതസംവിധായകനായ ഗോപി സുന്ദറിന്റെ പാർട്ണറുമായ അഭയ ഹിരണ്മയിയും ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് റിമയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. “ഓ എന്റെ ദൈവമേ! ഞാൻ വളരെ ഖേദിക്കുന്നു.. തൂക്കി കൊ.ല്ലാതിരിക്കാൻ പറ്റുവോ.. ഇല്ലല്ലേ!”, എന്ന അഭയ കുറിച്ചുകൊണ്ട് പോസ്റ്റ് ചെയ്തു. വീണ്ടും ലെഗ് ഡേ എന്ന ഹാഷ് ടാഗും അഭയ കൊടുത്തിട്ടുണ്ട്.

CATEGORIES
TAGS