‘അതിരപ്പിള്ളിയിൽ കിടിലം ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി അനാർക്കലി മരിക്കാർ..’ – ഫോട്ടോസ് കാണാം

‘അതിരപ്പിള്ളിയിൽ കിടിലം ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി അനാർക്കലി മരിക്കാർ..’ – ഫോട്ടോസ് കാണാം

നായികയായി അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ലായെങ്കിൽ കൂടിയും ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ് അനാർക്കലി മരിക്കാർ. ആനന്ദം എന്ന ചിത്രത്തിൽ ഒരു മിണ്ടാപ്പെണ്ണായി അഭിനയിച്ച് ഡയലോഗുകൾ പോലും പറയാതെ പ്രേക്ഷകരുടെ മനസ്സിൽ കയറാൻ താരത്തിന് സാധിച്ചു. പിന്നീട് മന്ദാരം എന്ന സിനിമയിൽ നായികയായി അഭിനയിച്ചു.

ആ സിനിമ വലിയ വിജയം നേടിയിരുന്നില്ല. പാർവതിക്ക് ഒപ്പം ഉയരെയിൽ അഭിനയിച്ച ശേഷമാണ് അനാർക്കലി കൂടുതൽ ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. സോഷ്യൽ മീഡിയകളിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള അനാർക്കലി ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യുകയും അതിന്റെ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവെക്കുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ അതിരപ്പിള്ളിയിൽ വെള്ളച്ചാട്ടത്തിന് അടുത്തുള്ള സ്റ്റേ റൈൻ ഫോറസ്റ്റ് ഹോട്ടലിന്റെ പൂളിൽ നിന്നുള്ള ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്. അമീൻ സബിലാണ് അനാർക്കലിയുടെ ഈ പുത്തൻപുതിയ ഫോട്ടോസ് എടുത്തിരിക്കുന്നത്. ‘ഇതൊരു ബിഗിനി ഷൂട്ട് ആയിരുന്നുവെന്നാണ് അനാർക്കലി ക്യാപ്ഷനിൽ എഴുതിയത്.

ബാക്ക്ഗ്രൗണ്ട് പൊളിയാണെന്നും നട്ടുച്ചയ്ക്ക് വെള്ളത്തിൽ ഇരുന്ന് ഉറങ്ങുന്നോ എന്നൊക്കെയുള്ള കമന്റുകൾ ചിത്രങ്ങൾക്ക് താഴെ വന്നിട്ടുണ്ട്. വൈറ്റും ബ്ലാക്കും നിറത്തിലെ കോസ്റ്റിയുമാണ് അനാർക്കലി ഫോട്ടോഷൂട്ടിനായി ഇട്ടിരിക്കുന്നത്. ഒരു രാത്രി ഒരു പകൽ എന്ന ചിത്രത്തിലാണ് ഇപ്പോൾ അനാർക്കലി അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

CATEGORIES
TAGS