‘മഞ്ജു വാര്യർ അല്ലേ ഇത്!! ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പാർവതിയുടെ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറൽ

‘മഞ്ജു വാര്യർ അല്ലേ ഇത്!! ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പാർവതിയുടെ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറൽ

വ്യക്തമായ നിലപാടുകളും സിനിമയിലെ അതിശക്തമായ കഥാപാത്രങ്ങൾ കൊണ്ടും പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഒരു സ്ഥാനം നേടിയത് ഒരാളാണ് നടി പാർവതി തിരുവോത്ത്. സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളും ബുദ്ധിമുട്ടുകൾ തുറന്നടിച്ച് സംസാരിക്കുന്ന പാർവതി വുമൺ ഇൻ സിനിമ കളക്റ്റീവ് എന്ന സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന ഒരാളുകൂടിയാണ്.

33-കാരിയായ പാർവതി സിനിമയിൽ എത്തിയിട്ട് ഏകദേശം 16 വർഷത്തോളമായി. ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാർവതിയുടെ സിനിമ ജീവിതത്തിന് തുടക്കമാകുന്നത്. കരിയറിന്റെ തുടക്കത്തിൽ വിനോദയാത്ര അല്ലാതെ മറ്റുചിത്രങ്ങൾ എല്ലാം പരാജയപ്പെട്ടിരുന്നു. പിന്നീട് ബാംഗ്ലൂർ ഡേയ്‌സിലൂടെ മലയാളത്തിൽ അതിശക്തമായി തിരിച്ചുവരികയും ചെയ്തു താരം.

അതിന് ശേഷം ഒരുപിടി നല്ല കഥാപാത്രങ്ങളിൽ തിളങ്ങിയ പാർവതി സിനിമയിലെ സ്ത്രീവിരുദ്ധത തുറന്നടിക്കുകയും ഓൺലൈൻ പ്ലാറ്റുഫോമുകൾ ധാരാളം സൈബർ ബുള്ളിയിങ്ങുകൾ നേരിടേണ്ടി വന്നിട്ടുമുണ്ട്. അതിനെയെല്ലാം നേരിട്ട താരം കേരള സംസ്ഥാന അവാർഡുകളും നാഷണൽ അവാർഡുകൾ നേടി മറുപടി പറഞ്ഞു.

സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള പാർവതി ഇപ്പോഴിതാ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ഹോ.ട്ട് ആൻഡ് ബോൾഡ് ലുക്കിൽ ചെയ്തിരിക്കുന്ന ഫോട്ടോഷൂട്ട് വളരെ പെട്ടന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്ത് വൈറലാക്കുകയും ചെയ്തു. ഫോട്ടോസ് കണ്ടിട്ട് മഞ്ജു വാര്യർ പോലെയുണ്ടെന്ന് ചിലർ കമന്റുകൾ ഇട്ടിട്ടുണ്ട്.

ഷാഫി ഷകീറാണ് പാർവതിയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായി ശിവയാണ് താരത്തിന്റെ ഈ പുതിയ മേക്കോവർ ഫോട്ടോഷൂട്ടിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. ആണും പെണ്ണും, ആർക്കറിയാം തുടങ്ങിയവയാണ് പാർവതിയുടെ അവസാന റിലീസായ ചിത്രങ്ങൾ. നെറ്ഫ്ലിക്സിന്റെ നവരസയാണ് ഇനി പുറത്തിറങ്ങാനുള്ളത്.

CATEGORIES
TAGS