‘കറുപ്പ് ഡ്രെസ്സിൽ ഗ്ലാമറസായി കരിക്കിലെ അമേയ മാത്യു..’ – ഫോട്ടോസും ക്യാപ്ഷനും കിടിലമെന്ന് ആരാധകർ!!
മലയാളത്തിൽ ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങിയ ഒരുപാട് നടിമാർ ഉള്ളത് നമ്മുക്ക് അറിയാം. സിനിമയിൽ നാടൻ വേഷങ്ങളിനോളം തന്നെ പ്രാധാന്യം നിറഞ്ഞതാണ് ഗ്ലാമറസ് വേഷങ്ങളും. എല്ലാ റോളുകളിലും ഒരുപോലെ തിളങ്ങാൻ കഴിവുള്ള താരങ്ങളും മലയാളത്തിലുണ്ട്. അധികം സിനിമയിൽ ഒന്നും അഭിനയിച്ചിട്ടില്ലായെങ്കിൽ കൂടിയും ഒരുപാട് ആരാധകരുള്ള ഒരു താരമാണ് നടി അമേയ മാത്യു.
സോഷ്യൽ മീഡിയയിൽ ഹിറ്റ് വെബ് സീരീസുകൾ എടുത്തിട്ടുള്ള കരിക്കിന്റെ ഒരു വീഡിയോയിൽ വന്ന ശേഷമാണ് അമേയ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. അതോടുകൂടി ഒരുപാട് യുവാക്കൾ താരത്തിന്റെ ആരാധകരായി മാറുകയും ചെയ്തു. കരിക്കിന്റെ വീഡിയോ പുറത്തിറങ്ങിയ ശേഷം അമേയയുടെ പഴയ ഫോട്ടോഷൂട്ടുകളും വിഡിയോസുമെല്ലാം വൈറലാവാൻ തുടങ്ങി.
സിനിമയിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കരിക്കിലെ ആ കഥാപാത്രത്തോളം ഓളം മറ്റൊന്നിനും ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. ആട് 2, ഒരു പഴയ ബോംബ് കഥ തുടങ്ങിയ കോമഡി ചിത്രങ്ങളിൽ അമേയ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രതേകിച്ച് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വേറിട്ട ക്യാപ്ഷനോടുകൂടി കിടിലം ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ അമേയ പങ്കുവെക്കാറുണ്ട്.
കറുപ്പ് ഡ്രെസ്സിൽ ഗ്ലാമറസായി എത്തിയ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും ഇപ്പോൾ വൈറലാണ്. ഫോട്ടോസിനേക്കാൾ എപ്പോഴും അമേയയുടെ ഫോളോവേഴ്സ് ശ്രദ്ധിക്കുന്നത് ക്യാപ്ഷനുകളാണ്. ”ബ്ലാക്ക്’ വാ തോരാതെ ഇട്ട കറുപ്പ് ക്യാപ്ഷനുകൾക്ക് ശേഷം ഇൻബോക്സിൽ വന്ന ഒരു സുഹൃത്ത് ചോദിച്ചു ‘കറുപ്പിനെക്കുറിച്ചുള്ള ഡയലോഗ് എല്ലാം കൊള്ളാം..
പക്ഷെ, ഒരു കറുത്ത ചെക്കനെ കല്യാണം കഴിക്കാൻ പറഞ്ഞാൽ കെട്ടുവോ’ എന്ന്. വെളുത്തവർക്ക് മാത്രമേ സൗന്ദര്യം ഉള്ളൂ എന്ന കാഴ്ചപാട് തെറ്റാണ്. ഒരാളുടെ നിറമല്ല, അയാളുടെ വ്യക്തിത്വത്തെ കാണിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരിക്കലും നിറംവെച്ച് ആരെയും അളക്കാനോ.. കുറച്ചുകാണാനോ ശ്രമിക്കാതിരിക്കുക..’, അമേയ ഫോട്ടോസിനൊപ്പം പോസ്റ്റ് ചെയ്തു.