‘ചില നെഗറ്റീവുകൾക്ക് എതിരെ തിരിഞ്ഞ് നിൽക്കേണ്ടി വരും..’ – ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി അമേയ മാത്യു

ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതലായി കണ്ട് വരുന്ന ഒന്നാണ് വെബ് സീരീസുകൾ. കരിക്കിന്റെ വെബ് സീരീസ് മലയാളത്തിൽ ഇറങ്ങിയ ശേഷം ഒരുപാട് പേർ ആ മേഖലയിലൂടെ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ശ്രമിക്കാറുണ്ട്. എന്നാലും അന്നും ഇന്നും കരിക്കിന്റെ വെബ് സീരീസുമായിട്ടാണ് പുതിയ വരുന്ന സീരീസുകളുമായി താരതമ്യം ചെയ്യുന്നത്.

കരിക്കിലൂടെ പ്രശസ്തരായ ഒരുപാട് താരങ്ങളുണ്ട്. അതിൽ തന്നെ ഒറ്റ എപ്പിസോഡിലോ വീഡിയോയിലോ വന്ന് പ്രേക്ഷകരുടെ മനംകവരുന്ന താരങ്ങളുമുണ്ട്. ആ കൂട്ടത്തിൽ എടുത്തുപറയേണ്ട ഒരാളാണ് നടി അമേയ മാത്യു. സിനിമയിൽ അഭിനയിച്ച ശേഷം കരിക്കിൽ എത്തിയ അമേയ പക്ഷേ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത് കരിക്കിൻ ശേഷമാണ്.

കരിക്കിന്റെ ഭാസ്കരൻ പിള്ള ടെക്‌നോളജീസ് എന്ന വീഡിയോയിലാണ് അമേയ അഭിനയിച്ചിരുന്നത്. അതോടുകൂടി സോഷ്യൽ മീഡിയയിൽ അമേയ ഒരുപാട് ആളുകൾ തിരയാൻ തുടങ്ങി. ഒരുപാട് ഫോളവേഴ്സും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ താരത്തിന് കൂടി. ആട് 2 എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ക്ലൈമാക്സ് സീനിൽ അഭിനയിച്ചാണ് അമേയ സിനിമയിലേക്ക് എത്തുന്നത്.

മോഡലുകൂടിയായി അമേയ 3 സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുളളൂ. എന്നിരുന്നാലും ആരാധകരുടെ കാര്യത്തിൽ ഒട്ടും പിറകിൽ അല്ല താരം. അമേയ പോസ്റ്റ് ചെയ്യാറുള്ള ചിത്രങ്ങൾ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വൈറലാവാറുണ്ട്. ഗ്ലാമറസ്, മോഡേൺ, നാടൻ വേഷങ്ങളിൽ ഫോട്ടോഷൂട്ടുകളും ചെയ്യാറുണ്ട് അമേയ.

‘നമ്മുടെ ചിന്തകളാണ് ഓരോ കാര്യങ്ങളും നല്ലതെന്നും മോശമെന്നും തരം തിരിക്കുന്നത്.. നമ്മുടെ ലൈഫിൽ സന്തോഷം നൽകാൻ ചില നെഗറ്റീവുകൾക്ക്നേരെ നമുക്ക് തിരിഞ്ഞ് നിൽക്കേണ്ടി വരും. നിങ്ങളുടെ സന്തോഷത്തിന്റെ താക്കോൽ മറ്റൊരാളുടെ പോക്കറ്റിൽ ഇടാതിരിക്കുക..!’ എന്ന ക്യാപ്ഷനോടെ തന്റെ പുതിയ ചിത്രങ്ങൾ അമേയ പങ്കുവെച്ചിട്ടുണ്ട്. അഞ്ജന ഗോപിനാഥാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

CATEGORIES
TAGS
OLDER POST‘നിങ്ങളുടെ ആത്മാവിനെ തൃപ്‌തിപ്പെടുത്തുക, അതിന് കൂടുതൽ ശ്രദ്ധ ആവശ്യമാണ്..’ – വേറിട്ട ഫോട്ടോഷൂട്ടുമായി നടി ഇനിയ