‘തൂവെള്ള സാരിയിൽ ഒരു മാലാഖയെ പോലെ തിളങ്ങി നടി സ്വാസിക..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

‘തൂവെള്ള സാരിയിൽ ഒരു മാലാഖയെ പോലെ തിളങ്ങി നടി സ്വാസിക..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

കേരളത്തിലെ ഒട്ടുമിക്ക സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഇഷ്ടമുള്ള വേഷങ്ങളിൽ ഒന്നാണ് സാരി. കേരളത്തിൽ ജനിച്ച വളർന്ന പെൺകുട്ടിക്ക് ഒരു മലയാള തനിമ തോന്നിപ്പിക്കാൻ എപ്പോഴും സാരി പെൺകുട്ടികളെ സഹായിക്കാറുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക സിനിമ നടിമാരുടെ ഇഷ്ടവേഷങ്ങളിൽ ഒന്നാണ് ഈ പറഞ്ഞ സാരിയെന്നത് യാഥാർഥ്യമാണ്.

സിനിമ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന നടിമാരുടെ സാരിയിൽ ഉള്ള ഫോട്ടോസിന് പൊതുവേ സമൂഹ മാധ്യമങ്ങളിൽ ഗംഭീര സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. നടിമാരായ മഞ്ജു വാര്യർ, അനുശ്രീ, അനു സിത്താര, സ്വാസിക തുടങ്ങിയവരാണ് കൂടുതലായി ആ വേഷത്തിൽ കാണപ്പെടുന്നതും അതുപോലെ തനി നാട്ടിൻപുറത്തെ കുട്ടിയെ പോലെ തോന്നിപ്പിക്കുന്നതും.

സിനിമയിൽ സീരിയലിലും മറ്റും ചാനൽ പരിപാടികളിൽ ഒരുപോലെ സമയം കണ്ടെത്തുന്ന ഒരാളാണ് സ്വാസിക വിജയ്. മൂന്നിലും വിജയം കൈവരിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് താരം. തമിഴ് സിനിമയായ വൈഗേയിലൂടെ അഭിനയരംഗത്തേക്ക് വന്ന സ്വാസിക മലയാളത്തിലെ ഒരുവിധം എല്ലാ സൂപ്പർസ്റ്റാറുകളുടെ സിനിമയിലും അഭിനയിച്ചു കഴിഞ്ഞു.

സോഷ്യൽ മീഡിയയിൽ താരത്തിനുള്ള ഒരു ഫാൻ ബേസ് എന്നുപറയുന്നത് ഒരുപാടാണ്. അതിമനോഹരമായി നൃത്തം ചെയ്യുന്ന ഒരാളുകൂടിയായ സ്വാസിക ക്ലാസിക്കൽ, സിനിമാറ്റിക് ഡാൻസുകൾ ഒരുപോലെ ചെയ്യാൻ കഴിവുള്ള ഒരാളാണ്. സ്വാസിക തന്റെ അക്കൗണ്ടിൽ തൂവെള്ള സാരി ഉടുത്തുള്ള മനോഹരമായ ഫോട്ടോസ് ഇപ്പോൾ പോസ്റ്റ് ചെയ്തിരുന്നു.

‘ഞങ്ങളുടെ സ്വന്തം മാലാഖ കുട്ടി..’ എന്നാണ് സ്വാസികയുടെ ചിത്രങ്ങൾക്ക് താഴെ ആരാധകർ കമന്റുകൾ ഇടുന്നത്. സ്വയംവര സിൽക്സിന് വേണ്ടിയിട്ടാണ് സ്വാസിക മോഡലായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ആകാശ് എസാണ് താരത്തിന്റെ ഫോട്ടോസ് ക്യാമറയിൽ പകർത്തിയത്. നിമിഷങ്ങൾ കൊണ്ട് തന്നെ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

CATEGORIES
TAGS