‘എന്റെ ദിവ്യ പുരുഷനെ വിവാഹം കഴിച്ചു!! നടി അമല പോൾ വീണ്ടും വിവാഹിതയായി..’ – ഫോട്ടോസ് വൈറൽ

പതിനാല് വർഷത്തോളമായി തെന്നിന്ത്യയിൽ സിനിമ മേഖലയിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കി കഴിഞ്ഞിട്ടുള്ള ഒരു താരസുന്ദരിയാണ് നടി അമല പോൾ. 2009-ൽ നീലത്താമരയിലൂടെ വന്ന അമല പിന്നീട് തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ച് തന്റെ സ്ഥാനം നേടിയെടുത്തു. മലയാളത്തിലും നിരവധി സൂപ്പർഹിറ്റുകളിൽ അമല നായികയായി അഭിനയിച്ചിട്ടുണ്ട്. എറണാകുളം ആലുവ സ്വദേശിനിയാണ് താരം.

ഇപ്പോഴിതാ അമല തന്റെ ജീവിതത്തിൽ പുതിയ വിശേഷം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. അടുത്ത സുഹൃത്തായ ജഗത് ദേശായി അമലയെ പ്രൊപ്പോസ് ചെയ്ത വാർത്ത ഈ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിൽ വലിയ വൈറലായത്. ഇപ്പോഴിതാ ഇരുവരും തമ്മിൽ വിവാഹിതരായി എന്ന് ജഗത് തന്നെ അതിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അറിയിച്ചിരിക്കുകയാണ്.

“രണ്ട് ആത്മാക്കൾ, ഒരു വിധി, ഈ ജീവിതകാലം മുഴുവൻ എന്റെ ദിവ്യ സ്ത്രീത്വവുമായി കൈകോർത്ത് നടക്കുന്നു..”, അമല പോളിനെ വിവാഹം ചെയ്തുവെന്ന സന്തോഷം ജഗത് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇതിന് പിന്നാലെ അമലയും ഈ സന്തോഷം ആരാധകരുമായി പങ്കിട്ടു. ഞങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന സ്നേഹവും കൃപയും ആഘോഷിക്കുന്നു. എന്റെ ദിവ്യ പുരുഷനെ വിവാഹം കഴിച്ചു.

നിങ്ങളുടെ സ്നേഹവും അനുഗ്രഹവും തേടുന്നു..”, അമല വിവാഹ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചത് ഇങ്ങനെ ആയിരുന്നു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് കമന്റുകൾ ഇട്ടിരിക്കുന്നത്. പേളി മാണി, പൂജിത മേനോൻ, ലിസി തുടങ്ങിയ മലയാളി താരങ്ങളും അമലയ്ക്ക് ആശംസകൾ അറിയിച്ച് കമന്റ് ഇട്ടിട്ടുണ്ട്. അമലയുടെ രണ്ടാം വിവാഹമാണ് ഇത്. ആദ്യം ബന്ധം വേർപ്പെടുത്തിയിരുന്നു.