‘ബിന്ദു പണിക്കരുടെ മകളുടെ പ്രകടനം കണ്ടോ! കലക്കൻ ഡാൻസുമായി കല്യാണി പണിക്കർ..’ – വീഡിയോ വൈറൽ

30 വർഷത്തോളമായി മലയാള സിനിമ മേഖലയിൽ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു നടിയാണ് ബിന്ദു പണിക്കർ. ഹാസ്യ റോളുകളിലും സീരീസ് വേഷങ്ങളിലും സഹനടി വേഷങ്ങളിലും ഒരുപോലെ തിളങ്ങിയിട്ടുള്ള ബിന്ദു പണിക്കർ, മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ് കൂടിയാണ്. ആദ്യ ഭർത്താവിന്റെ മരണശേഷം മകൾക്ക് ഒപ്പം ഒറ്റയ്ക്ക് താമസിച്ച ബിന്ദു പിന്നീട് സായ്‌കുമാറുമായി വിവാഹിതയായി.

ബിന്ദുവിന്റെ മകൾ കല്യാണി ഉപരിപഠനം പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കല്യാണി സിനിമയിലേക്ക് രംഗപ്രവേശം ചെയ്യാൻ പോകുന്നുവെന്ന് പ്രഖ്യാപനം വന്നിരുന്നു. മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചെമ്പൻ വിനോദ് ജോസ് തിരക്കഥ എഴുതുന്ന റമ്പാൻ എന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ അരങ്ങേറ്റം.

സിനിമയിൽ കല്യാണി മോഹൻലാലിൻറെ മകളായിട്ടാണ് അഭിനയിക്കുന്നതെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിലും മികച്ച തുടക്കം കല്യാണിക്ക് ലഭിക്കാനില്ല എന്നതാണ് ശ്രദ്ധേയം. ഈ പ്രഖ്യാപനങ്ങൾക്ക് മുമ്പ് തന്നെ കല്യാണി മലയാളികൾക്ക് സുപരിചിതയാണ്. ബിന്ദു പണിക്കരുടെ മകൾ എന്ന നിലയിൽ മാത്രമല്ല, സമൂഹ മാധ്യമങ്ങളിൽ സജീവമായി നൃത്ത വീഡിയോസ് പങ്കുവെക്കുന്ന ഒരാളാണ് കല്യാണി.

പലപ്പോഴും ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് കല്യാണിയുടെ ഡാൻസ് വീഡിയോയ്ക്ക് ഉണ്ടാകാറുള്ളത്. ഇപ്പോഴിതാ കല്യാണിയുടെ പുതിയ ഡാൻസ് വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. ചുവപ്പ് സാരി ധരിച്ച് നല്ല ഒന്നാന്തരം ഡാൻസ് തന്നെയാണ് കല്യാണി കളിച്ചിരിക്കുന്നത്. ഡാൻസ് ഇഷ്ടപ്പെട്ട നടി അനുശ്രീ പോലും വീഡിയോയുടെ താഴെ കമന്റ് ഇടുകയുണ്ടായി. സിനിമയിലേക്കുള്ള പ്രഖ്യാപനത്തിന് പിന്നാലെ ഇതും കൂടി സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറുന്നു.