‘പ്രിയയ്ക്ക് ഒപ്പം സ്വിറ്റ്സർലാന്റിൽ ഉല്ലസിച്ച് ഗോപി സുന്ദർ, അണ്ണന്റെ സമയമെന്ന് കമന്റ്..’ – ഫോട്ടോസ് വൈറൽ

സംഗീത സംവിധായകനായി മലയാള സിനിമ രംഗത്ത് 20 വർഷത്തിന് അടുത്ത് സജീവമായി നിൽക്കുന്ന ഒരാളാണ് ഗോപി സുന്ദർ. നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ഗോപി സുന്ദർ, സംഗീതം ചെയ്തതിനും പശ്ചാത്തലസംഗീതം ഒരുക്കിയതും കേരള സംസ്ഥാന അവാർഡും ഫിലിം ഫെയർ അവാർഡുമൊക്കെ വാങ്ങിയിട്ടുമുണ്ട്. ഇപ്പോൾ തെലുങ്കിലാണ് ഗോപി സുന്ദർ കൂടുതൽ സജീവമായി നിൽക്കുന്നത്.

ഗോപി സുന്ദറിന്റെ സംഗീതം പോലെ തന്നെ ഏറെ ചർച്ചയായിട്ടുളളതാണ് സ്വകാര്യ ജീവിതവും. ആദ്യ വിവാഹ ബന്ധത്തിൽ നിന്ന് പിരിഞ്ഞതിന് ശേഷം വർഷങ്ങളോളം അദ്ദേഹം ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലായിരുന്നു. കഴിഞ്ഞ വർഷമാണ് ഗോപി സുന്ദർ ആ ബന്ധവും അവസാനിപ്പിച്ച് മറ്റൊരു ഗായികയായ അമൃത സുരേഷുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതായി അറിയിച്ചത്.

അമൃതയ്ക്ക് ഒപ്പമുള്ള ഫോട്ടോസും നിമിഷങ്ങളും സജീവമായി പങ്കുവച്ചുകൊണ്ടിരുന്ന ഗോപി സുന്ദറാകട്ടെ ഇപ്പോൾ യാതൊരു പോസ്റ്റും അമൃതയുമായുള്ളത് പങ്കുവെക്കുന്നില്ല. ഇരുവരും തമ്മിൽ പിരിഞ്ഞുവെന്നാണ് ചില ഓൺലൈൻ മാധ്യമങ്ങൾ പറയുന്നത്. ഇതിനിടയിലാണ് ഗോപി സുന്ദർ പ്രിയ നായർ എന്ന യുവതിയുമുള്ള ഫോട്ടോസ് പങ്കുവെക്കാൻ തുടങ്ങിയത്. ഇത് അമൃതയുമായി പിരിഞ്ഞതിനുള്ള കാരണമായും പറയുന്നുണ്ട്.

ഇപ്പോഴിതാ പ്രിയയ്ക്ക് ഒപ്പം സ്വിറ്റ്സർലാന്റിൽ ചുറ്റിക്കറങ്ങുന്നതിന് ചിത്രങ്ങൾ ഗോപി സുന്ദർ തന്നെ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. സ്വിറ്റ്സർലാന്റിലെ സൂറിച്ച് എന്ന സ്ഥലത്ത് ഗോപി സുന്ദർ ലൈവ് എന്ന സംഗീത പ്രോഗ്രാം നടത്തിയിരുന്നു. ഇതിന് വേണ്ടി പോയപ്പോഴാണ് ഇരുവരും സ്വിറ്റ്സർലാന്റിലെ വിനോദസഞ്ചാര സ്ഥലങ്ങളിൽ യാത്ര ചെയ്തത്. അമൃതയുമായി പിരിഞ്ഞോ എന്നും അണ്ണന്റെ സമയമെന്നും ചില കമന്റും ഇതിന് താഴെ വന്നിട്ടുമുണ്ട്.