‘ഞങ്ങളുടെ അമല പോൾ ഇങ്ങനെയല്ല!! കടൽ തീരത്ത് ബി.ക്കിനിയിൽ തിളങ്ങി താരം..’ – വീഡിയോ വൈറൽ

മലയാള സിനിമയിലൂടെ തുടക്കം കുറിച്ച് ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികാ നടിമാരായി മാറിയ ഒരുപാട് താരങ്ങളുണ്ട്. ആ കൂട്ടത്തിൽ മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായ അമല പോളുമുണ്ട്. ആലുവ സ്വദേശിനിയായ അമല, ലാൽ ജോസിന്റെ നീലത്താമര എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലേക്ക് പോവുകയും ചെയ്ത അമല അവിടെ തിളങ്ങി.

സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന അമല ഇപ്പോഴിതാ ഒരു കടൽ തീരത്ത് തന്റെ ജീവിതം ആസ്വദിക്കുന്ന വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “സൂര്യാസ്തമയവും ദേവതകളോടൊപ്പമുള്ള തണുപ്പും ‘എന്റെ പുതിയ പ്രിയപ്പെട്ട പ്ലാറ്റ്‌ഫോമാണ്..”, ബി.ക്കി.നിയിൽ കടൽ തീരത്ത് നിൽക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് അമല കുറിച്ചു. ചിലർ ഞങ്ങളുടെ അമല ഇങ്ങനെയല്ല എന്ന് കമന്റ് ഇട്ടിട്ടുണ്ട്.

മൈന എന്ന സിനിമ അമലയുടെ കരിയർ ജീവിതം മാറ്റിമറിക്കുകയും ചെയ്തു. ശേഷം മലയാളത്തിലേക്ക് വീണ്ടും എത്തുന്നത് മോഹൻലാൽ ചിത്രത്തിലൂടെയാണ്. ഇതിനിടയിൽ തെലുങ്കിലും അഭിനയിച്ച അമല തെന്നിന്ത്യയിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ദൈവ തിരുമകൾ എന്ന തമിഴ് സിനിമയുടെ സംവിധായകൻ എ.എൽ വിജയുമായി പ്രണയത്തിലായി വിവാഹിതയാവുകയും ചെയ്തിരുന്നു അമല.

View this post on Instagram

A post shared by Amala Paul (@amalapaul)

പക്ഷേ ഇരുവരും പിന്നീട് ബന്ധം വേർപിരിഞ്ഞു. അമല അതിന് ശേഷം സിനിമയിൽ കൂടുതൽ സജീവമായി. മലയാളത്തിലും അത് കഴിഞ്ഞ് സിനിമകൾ ചെയ്തു. ഈ അടുത്തിടെ ഇറങ്ങിയ മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫർ ആണ് അമലയുടെ അവസാനമായി ഇറങ്ങിയ സിനിമ. ഇനി പൃഥ്വിരാജിന് ഒപ്പം ഏറെ വർഷങ്ങളായി മലയാളികൾ കാത്തിരിക്കുന്ന ആടുജീവിതം എന്ന സിനിമയാണ് ഇറങ്ങാനുള്ളത്.

CATEGORIES
TAGS