‘ഞാൻ കരയുന്നത് കാണാൻ വേണ്ടി എന്നെ ശകാരിക്കും, ജന്മദിനാശംസകൾ അച്ഛാ..’ – പോസ്റ്റുമായി അഹാന കൃഷ്ണ

പ്രശസ്ത സിനിമ, സീരിയൽ താരമായ നടൻ കൃഷ്ണ കുമാർ തന്റെ അമ്പത്തിയഞ്ചാം ജന്മദിനം ഇന്ന് ആഘോഷിക്കുകയാണ്. മുപ്പത് വർഷത്തിന് അടുത്ത് സിനിമയിൽ സജീവമായി നിൽക്കുന്ന കൃഷ്ണകുമാറിന് നാല് പെൺമക്കളും മലയാളികൾക്ക് സുപരിചിതരാണ്. മൂത്തമകൾ അഹാന സിനിമയിൽ നായികയായി തിളങ്ങുമ്പോൾ ബാക്കി മൂന്ന് പേരും സജീവമായി നിൽക്കുന്നവരാണ്. എല്ലാവരും അച്ഛൻ ആശംസകൾ നേർന്ന് പോസ്റ്റും ഇട്ടിട്ടുണ്ട്.

മൂത്തമകൾ നടി അഹാനയുടെ പോസ്റ്റ് തന്നെയാണ് കൂട്ടത്തിൽ ശ്രദ്ധേയം. “അമ്പത്തിയഞ്ചാം ജന്മദിനാശംസകൾ അച്ഛാ.. ഇനി ഒന്നാമത്തെ ചിത്രത്തെ കുറിച്ചുള്ള കഥ – ഞാൻ ഒരു കുഞ്ഞായിരിക്കുമ്പോൾ, എന്റെ മാതാപിതാക്കളും താരതമ്യേന ചെറുപ്പമായിരുന്നു.ചില സമയങ്ങളിൽ അവർ ഭയങ്കര സില്ലിയാണെന്ന് ഞാൻ വിചാരിക്കുന്നു. അതുകൊണ്ട് അവർ എന്നെ ശകാരിക്കുക എന്ന ഈ കളി കളിക്കാറുണ്ടായിരുന്നു.

ഞാൻ കരയുന്നത് കാണാൻ വേണ്ടി മാത്രം അവർ അത് ചെയ്യും, കാരണം അവർക്ക് അതൊരു തമാശയാണ്. അപ്പോൾ എന്റെ വികാരങ്ങളുമായി അവർ കളികൾ കളിക്കുന്നതിനിടയിൽ പകർത്തിയ ഒരു നിമിഷം ഇതാ..”, അഹാന അച്ഛനൊപ്പമുള്ള പഴയതും പുതിയതുമായ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. എന്നാൽ യഥാർത്ഥ സംഭവം അമ്മ സിന്ധു കൃഷ്ണകുമാർ അഹാനയുടെ കമന്റ് ബോക്സിലൂടെ തന്നെ വ്യക്തമാക്കി.

“യഥാർത്ഥത്തിൽ നീ എന്തിനോ വേണ്ടി കരയുകയും കലഹിക്കുകയും ചെയ്യുകയായിരുന്നു.. നിന്നെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രമാണ് ചിത്രം എടുത്തത്..”, അമ്മ സിന്ധു കമന്റ് ചെയ്തു. സിന്ധുവും ഭർത്താവിന് ആശംസകൾ നേർന്ന് പോസ്റ്റ് ഇട്ടിട്ടുണ്ട്. മക്കളായ ദിയ, ഇഷാനി, ഹൻസിക എന്നിവരും അച്ഛന് ജന്മദിന ആശംസകൾ നേർന്ന് ഇവരുടെ അച്ഛനൊപ്പമുള്ള കുട്ടിക്കാല ഫോട്ടോ പങ്കുവച്ചു.