‘വിണ്ണിലെ താരം മണ്ണിലിറങ്ങി നിമിഷമോ!! വീട്ടിൽ വൃക്ഷ തൈ നട്ട് നടി അന്ന രാജൻ..’ – വീഡിയോ വൈറലാകുന്നു

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് നടി അന്ന രാജൻ. സിനിമയിൽ വന്ന് തന്റേതായ ഒരു സ്ഥാനം നേടി കഴിഞ്ഞ അന്ന അഭിനയത്തോടൊപ്പം ഉദ്‌ഘാടന പരിപാടികളിൽ പങ്കെടുത്ത് പ്രേക്ഷകർക്ക് ഇടയിൽ സജീവമായി നിൽക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിലും അന്ന തന്റെ ചിത്രങ്ങളും വീഡിയോസും വിശേഷങ്ങളുമൊക്കെ പങ്കുവെക്കുന്ന കൂട്ടത്തിലാണ്.

ഈ കഴിഞ്ഞ പരിസ്ഥിതി ദിനത്തിലും അന്ന രാജൻ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഒരു വൃക്ഷ തൈ നടുന്ന ഒരു വീഡിയോയാണ് അന്ന പങ്കുവച്ചത്. ഈ വർഷം അധികം സിനിമ താരങ്ങൾ ഒന്നും ചെയ്യാതിരുന്ന ഒരു കാര്യമാണ് അന്ന ചെയ്തത്. ഒരാഴ്ച കഴിഞ്ഞ് ഇപ്പോഴും ആ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി നിൽക്കുകയാണ്. ഇത്രയും നല്ലയൊരു പ്രകൃതി സ്നേഹിയാണ് അന്ന എന്ന് മനസ്സിലാക്കി തരുകയും ചെയ്തു.

“നമ്മുടെ വീടുകളിൽ നിന്ന് ആരംഭിക്കുക..”, എന്ന തലക്കെട്ടുകൂടിയാണ് അന്ന വീഡിയോ പങ്കുവച്ചത്. ഇതിന് താഴെ നിരവധി കമന്റുകളും വന്നിട്ടുണ്ട്. സംഭവമൊക്കെ കൊള്ളാം പക്ഷേ ഇനി ഇതിനെ പരിപാലിക്കുക കൂടി ചെയ്യണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു. മറ്റുചിലർ ഇത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കാട്ടിക്കൂട്ടൽ അല്ലേയെന്നും ചോദിക്കുന്നുണ്ട്. വേറെയൊരു കൂട്ടർ അശ്ലീ ലമായ കമന്റുകളും ഇട്ടിട്ടുണ്ട്.

ഇതിനെയാണോ വിണ്ണിലെ താരം മണ്ണിലിറങ്ങി നിമിഷമെന്ന് പറയുന്നതെന്ന് ഒരാൾ ചോദിച്ചു. ഒരുപാട് കമന്റുകൾ വന്നിട്ടുണ്ടെങ്കിലും ഒന്നിന് പോലും താരം പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷമാണ് അന്ന അഭിനയിച്ച സിനിമ അവസാനമായി ഇറങ്ങിയത്. ഇതിന് ശേഷം പുതിയ സിനിമകൾ താരത്തിന്റെ അന്നൗൺസ് ചെയ്തിട്ടുമില്ല. അന്നയെ തേടി നല്ല അവസരങ്ങൾ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.