‘പോസ്റ്റ് ഒടിഞ്ഞ് വീണത് എന്റെ ഭാഗത്തേക്ക്! വിവരം അറിഞ്ഞ് വിളിച്ചവരോട് നന്ദി..’ – അപകടത്തെ കുറിച്ച് നടി ഗൗരി നന്ദ

കഴിഞ്ഞ ദിവസമാണ് സിനിമ ഷൂട്ടിങ്ങിനിടെ ലൊക്കേഷനിൽ വാഹനം ഇലട്രിക് പോസ്റ്റിൽ ഇടിച്ചുനിന്ന് ഒരു അപകടമുണ്ടായ വാർത്ത വന്നത്. വാഹനം നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയും ആയിരുന്നു. സംഭവം നടക്കുമ്പോൾ വാഹനത്തിൽ നടി ഗൗരി നന്ദ, നടന്മാരായ ചെമ്പിൽ അശോകൻ, ചാലി പാല എന്നിവർ ഉണ്ടായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന ആർക്കും തന്നെ സാരമായ പരിക്കുകൾ പറ്റിയിരുന്നില്ല.

എങ്കിലും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ അപകടം പറ്റിയെന്ന രീതിയിൽ ചില വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ വാഹനത്തിൽ ഉണ്ടായിരുന്നു അയ്യപ്പനും കോശിയും താരമായ ഗൗരി നന്ദ തന്നെ സംഭവം വിവരിച്ചിരിക്കുകയാണ്. “എല്ലാവർക്കും നമസ്കാരം, ഇന്നലെ സ്വർഗത്തിലെ കട്ടുറുമ്പ് സിനിമ
ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് ചിത്രീകരണം നടക്കുന്നതിനിടെ ഒരു അപകടം ഉണ്ടായിരുന്നു.

ഞാൻ സഞ്ചരിച്ച പൊലീസ് വാഹനം പെട്ടെന്ന് നിയന്ത്രണംവിട്ട് അടുത്തുള്ള ഇലട്രിക്ക്‌ പോസ്റ്റിൽ പോയി ഇടിക്കുകയും പോസ്റ്റ് ഒടിഞ്ഞു ലൈൻപൊട്ടി ഞാനിരുന്ന സൈഡിൽ താഴെ വീണു. ഞാൻ ഫ്രണ്ട്‌ സീറ്റിൽ ലെഫ്റ്റ് സൈഡിലായിരുന്നു ഇരുന്നത്. ഡ്രൈവിംഗ് സീറ്റിൽ ചെമ്പിൽ അശോകൻ ചേട്ടൻ, ബാക്ക് സീറ്റിൽ ചാലി പാല ചേട്ടൻ. പോസിറ്റിൽ ഇടിച്ചുനിന്നത് കൊണ്ട് വലിയാപകടം ഒഴിവായികിട്ടി.

ആർക്കും അങ്ങനെ കാര്യമായ പരിക്കുകൾ ഒന്നുംതന്നെ സംഭവിച്ചില്ല. വിവരം അറിഞ്ഞു വിളിച്ചവരോടൊക്കെ നന്ദി പറയുന്നു.. ഞാൻ പൂർണമായും സുരക്ഷിതയാണ്. ദൈവത്തിന് നന്ദി.. എല്ലാവരോടും സ്നേഹവും ബഹുമാനവും..”, ഗൗരി അപകടത്തെ കുറിച്ച് വിവരിച്ചു. ഗൗരി തന്നെ സംഭവമായി ബന്ധപ്പെട്ട് പ്രതികരിച്ചതോടെ അന്തരീക്ഷത്തിൽ ഉണ്ടായിരുന്ന ഊഹാപോഹങ്ങൾ മാറിക്കിട്ടി.


Posted

in

by