‘വുഷുവിൽ രാജ്യത്തെ പ്രതിനിധീകരിച്ച് എപ്പോഴാണ് മത്സരിച്ചത്..?’ – മിഥുനോട് വിശദീകരണം തേടി ബിഗ് ബോസ്

കഴിഞ്ഞ ഒരാഴ്ചയായി സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഒന്നാണ് റിയാലിറ്റി ഷോയായ ബിഗ് ബോസുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ. ഷോയിൽ മത്സരാർത്ഥിയായി എത്തിയ അനിയൻ മിഥുൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ വിവാദവും ചർച്ചയുമായി കൊണ്ടിരിക്കുന്നത്. ബിഗ് ബോസിലെ ജീവിത ഗ്രാഫ് എന്ന ടാസ്കിൽ വച്ച് മിഥുൻ പറഞ്ഞ കാര്യങ്ങൾ മോഹൻലാൽ വീക്കെൻഡ് എപ്പിസോഡിൽ ചോദ്യം ചെയ്തിരുന്നു.

ഇന്ത്യൻ ആർമിയെയും ഒരിക്കലും നടന്നിട്ടില്ലാത്തതുമായ കാര്യങ്ങളാണ് ജീവിത ഗ്രാഫ് ടാസ്കിൽ മിഥുൻ പറഞ്ഞത്. മോഹൻലാൽ ഈ കാര്യങ്ങൾ ചോദിക്കുകയും വിമർശിക്കുകയും ചെയ്തതെങ്കിലും മിഥുൻ താൻ പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് പറഞ്ഞു. മോഹൻലാൽ ആവർത്തിച്ച് ചോദിച്ചെങ്കിലും മിഥുൻ പിന്മാറിയില്ല. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തുടർനടപടി ഉണ്ടായാൽ തനിക്കും ബിഗ് ബോസിനും യാതൊരുവിധ പങ്കുമില്ലെന്ന് മോഹൻലാലും പറഞ്ഞു.

ഇപ്പോഴിതാ ബിഗ് ബോസിന്റെ പുതിയ പ്രൊമോയിൽ മറ്റൊരു വന്നിരിക്കുകയാണ്. മിഥുൻ വുഷു ചാമ്പ്യൻ ആണെന്ന് പലയിടത്തും പറഞ്ഞിട്ടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച നടക്കുകയുണ്ടായി. മിഥുൻ പറയുന്ന കാര്യങ്ങൾ വ്യാജവും തെറ്റുമാണെന്നാണ് വിമർശനങ്ങൾ വന്നത്. ബിഗ് ബോസ് തന്നെ ഈ കാര്യത്തിൽ മുൻകൈ എടുത്ത് വിശദീകരണം തേടുന്നതിന്റെ പ്രൊമോയാണ് വന്നത്.

“മിഥുൻ നിങ്ങൾ പറഞ്ഞ സംഭവങ്ങൾ പുറത്ത് വലിയ ചർച്ച വിഷയം ആയിരിക്കുകയാണ്. വുഷു എന്ന കൈവിനോദം നിങ്ങൾ എപ്പോൾ മുതലാണ് ആരംഭിച്ചത്?(ഞാൻ സ്കൂൾ ടൈം മുതലാണ് ആരംഭിച്ചതെന്ന് മിഥുൻ മറുപടിയും നൽകി) രാജ്യത്തെ പ്രതിനിധീകരിച്ച് എന്തൊക്കെ മത്സരങ്ങളിലാണ് നിങ്ങൾ പങ്കെടുത്തിട്ടുള്ളത്? ആരാണ് അത് സംഘടിപ്പിച്ചത്?”, തുടങ്ങിയ ചോദ്യങ്ങൾ ബിഗ് ബോസ് മിഥുനോട് ചോദിക്കുന്നതാണ് പ്രൊമോയിൽ ഉളളത്.