‘അമ്പോ എന്തൊരു എനർജിയാണ് ചേച്ചി!! ഗ്ലാമറസ് ലുക്കിൽ അഹാനയുടെ കലക്കൻ ഡാൻസ്..’ – വീഡിയോ കാണാം

ഒരുപാട് സിനിമകളിൽ ഒന്നും നായികയായി അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും നിരവധി ആരാധകരെ സ്വന്തമാക്കിയ ഒരു അഭിനയത്രിയാണ് നടി അഹാന കൃഷ്ണ. സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്നത് കൊണ്ട് കൂടിയാണ് അഹാനയ്ക്ക് ഇത്രത്തോളം ആരാധകരെ ലഭിക്കാനുള്ള കാരണം. 2014-ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം 2017 മുതലാണ് കുറച്ചുകൂടി സജീവമായി അഭിനയിക്കാൻ തുടങ്ങിയത്.

ലൂക്ക എന്ന ടോവിനോ നായകനായ ചിത്രമാണ് അഹാനയുടെ കരിയറിൽ ഏറെ ശ്രദ്ധനേടി കൊടുത്തത്. എട്ടോളം സിനിമകളിൽ ഇതിനോടകം അഹാന അഭിനയിച്ചിട്ടുണ്ട്. ഈ വർഷം അഹാന അഭിനയിച്ച രണ്ട് സിനിമകളാണ് റിലീസ് ചെയ്തിട്ടുള്ളത്. അടി, പാച്ചുവും അത്ഭുതവിളക്കും എന്നീ സിനിമകളാണ് അഹാനയുടെ ഈ വർഷമിറങ്ങിയത്. നാൻസി റാണി എന്ന സിനിമയാണ്‌ അഹാനയുടെ ഇനി പുറത്തിറങ്ങുള്ളത്.

സിനിമയ്ക്ക് പുറത്ത് ഒരു യൂട്യൂബർ എന്ന രീതിയിൽ മലയാളികൾക്ക് സുപരിചിതയാണ് അഹാന. ഒരു മില്യൺ ഫോളോവേഴ്സും യൂട്യൂബിലുണ്ട്. ഇത് കൂടാതെ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോഷൂട്ടുകളും അഹാന ചെയ്തു പങ്കുവെക്കാറുണ്ട്. യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് അഹാന. പല രാജ്യങ്ങളിൽ പോയതിന്റെ ഫോട്ടോസ് പലപ്പോഴായി അഹാന തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡാൻസ് വീഡിയോസും പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ മോഡേൺ വേഷത്തിൽ കിടിലം ഡാൻസ് കളിക്കുന്ന അഹാനയുടെ വീഡിയോയാണ് ആരാധകർ വൈറലാക്കിയിരിക്കുന്നത്. “2008-ൽ ഈ ഗാനം പുറത്തിറങ്ങിയപ്പോൾ, ഞാൻ പാട്ടിന്റെ ഒരു വലിയ ആരാധകയായിരുന്നു, ഞാൻ അത് എന്റെ അമ്മയുടെ ഫോണിൽ കോളർ ട്യൂൺ ആക്കിയിരുന്നു..”, എന്ന ക്യാപ്ഷനോടെയാണ് അഹാന ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്തത്. ശിവദ, നൂറിൻ തുടങ്ങിയ നടിമാർ മികച്ചതെന്ന് കമന്റും ഇട്ടിട്ടുണ്ട്.