‘യൂസഫലിക്ക് പിറന്നാൾ! ലണ്ടൻ ചിത്രങ്ങൾ പങ്കുവച്ച് വിഷ് ചെയ്‌ത്‌ മമ്മൂട്ടിയും മോഹൻലാലും..’ – ഏറ്റെടുത്ത് മലയാളികൾ

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പിന്റെ ചെയർമാനുമായ എംഎ യൂസഫലിക്ക് ഇന്ന് അറുപത്തിയേഴാം ജന്മദിനം. 1955 നവംബർ 15-നായിരുന്നു അദ്ദേഹത്തിന്റെ ജന്മദിനം. തൃശൂർ നാട്ടിക സ്വദേശിയായ അദ്ദേഹം ഇന്ന് ലോകം അറിയപ്പെടുന്ന വ്യവസായിയായി മാറുകയും ചെയ്തു. ഗൾഫ് രാജ്യങ്ങളിൽ ബിസിനസ് ആരംഭിച്ച യൂസഫലിയും കുടുംബം പിന്നീട് ഇന്ത്യയിലും പല രാജ്യങ്ങളിലേക്കും വ്യവസായം വികസിപ്പിച്ചു.

ജന്മദിനത്തിൽ അദ്ദേഹത്തിന് പല പ്രമുഖരും ആശംസകൾ അറിയിച്ച് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. ആ കൂട്ടത്തിൽ പ്രധാനമായത് മലയാള സിനിമയിലെ മഹാനടന്മാരായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ജന്മദിനാശംസ കുറിപ്പുകൾ തന്നെയാണ്. ഏറ്റവും വലിയ പ്രതേകത മോഹൻലാലും മമ്മൂട്ടിയും യൂസഫലിക്ക് ഒപ്പം ലണ്ടനിൽ നിൽക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹത്തിന് ജന്മദിനം ആശംസിച്ചിരിക്കുന്നത്.

“എന്റെ പ്രിയപ്പെട്ട യൂസഫ് അലി ഇക്കക്ക് ജന്മദിനാശംസകൾ നേരുന്നു. നിങ്ങളുടെ ദിവസം സന്തോഷത്താൽ നിറയട്ടെ, വരും വർഷങ്ങൾ നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും വിജയവും എല്ലായ്‌പ്പോഴും നൽകട്ടെ..”, എം എ യൂസഫലിയ്ക്ക് ഒപ്പം ആഡംബര കാറിന് മുന്നിൽ നിൽക്കുന്ന ഫോട്ടോയോടൊപ്പം മോഹൻലാൽ കുറിച്ചു. യൂസഫലി മോഹൻലാലിന് നന്ദി പറഞ്ഞുകൊണ്ട് പോസ്റ്റിന് താഴെ കമന്റ് ഇടുകയും ചെയ്തു.

“ജന്മദിനാശംസകൾ, പ്രിയ സഹോദരൻ യൂസഫ് അലി എം.എ. ഈ വർഷം നിങ്ങൾക്ക് സമാനതകളില്ലാത്ത വിജയവും അനന്തമായ സന്തോഷവും നല്ല ആരോഗ്യത്തിന്റെ ശാശ്വതമായ അനുഗ്രഹങ്ങളും നൽകട്ടെ..”, മമ്മൂട്ടിയും യൂസഫലിയുടെ ആഡംബര കാറിന് മുന്നിൽ നിൽക്കുന്ന ഫോട്ടോയോടൊപ്പം കുറിച്ചു. മമ്മൂക്കയ്ക്കും യൂസഫലി നന്ദി പറഞ്ഞ് കമന്റ് ഇടുകയും ചെയ്തിട്ടുണ്ട്. മലയാളികൾ ഇരുപോസ്റ്റും ഏറ്റെടുത്തു.