‘ചട്ടയും മുണ്ടും സമ്മാനം, ഡാൻസും പാട്ടും!! ജന്മദിനം കളറാക്കി നടി ഷീലു എബ്രഹാം..’ – ഫോട്ടോസ് കാണാം

സിനിമ മേഖലയിൽ അഭിനയത്രികൾ നടന്മാരെയോ, സംവിധായകരയോ, നിർമ്മാതാക്കളോ ഒക്കെ വിവാഹം ചെയ്യുന്ന കാര്യങ്ങൾ നമ്മൾ കണ്ടിട്ടുള്ളതാണ്. അവർ വിവാഹിതരായ ശേഷവും സിനിമയിൽ തന്നെ ചിലപ്പോൾ തുടരാറുമുണ്ട്. എങ്കിൽ നടന്മാരുടെയോ സംവിധായകരുടെയോ നിർമ്മാതാക്കളുടെയോ ഒക്കെ ഭാര്യമാർ സിനിമയിലേക്ക് എത്തുന്നത് നമ്മൾ കണ്ടിട്ടുള്ള ഒരു കാഴ്ചയല്ലായിരിക്കും.

എങ്കിൽ അങ്ങനെയൊരാൾ മലയാള സിനിമയിൽ ഇന്നുണ്ട്. പ്രൊഡ്യൂസർ എബ്രഹാം മാത്യുവിന്റെ ഭാര്യ ഷീലു എബ്രഹാമാണ് ആ താരം. എബ്രഹാം മാത്യുവുമായുള്ള വിവാഹ ശേഷമാണ് ഷീലു അഭിനയത്തിലേക്ക് വരുന്നത്. ഭർത്താവ് നിർമ്മിച്ച സിനിമകളിലൂടെ തന്നെയാണ് ശീലുവിന്റെ തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ സാധിച്ചത്. ഷീ ടാക്സി എന്ന സിനിമയാണ് ശീലുവിനെ മലയാളികൾക്ക് ഇടയിൽ സുപരിചിതയാക്കിയത്.

2013-ൽ ഇറങ്ങിയ വീപ്പിങ് ബോയ് എന്ന സിനിമയിലൂടെയാണ് ഷീലു അഭിനയത്തിലേക്ക് വരുന്നത്. നല്ലയൊരു നർത്തകി കൂടിയാണ് ഷീലു. വിവാഹം കഴിഞ്ഞും അഭിനയിക്കാമെന്ന് പലർക്കും പ്രചോദനം നൽകിക്കൊണ്ടാണ് ഷീലു ഈ രംഗത്ത് തുടരുന്നത്. രണ്ട് കുട്ടികളാണ് ഷീലു, എബ്രഹാം ദമ്പതികൾക്ക് ഉള്ളത്. ട്രോജൻ എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയത്. ഷീലു തന്റെ ജന്മദിനം ഈ കഴിഞ്ഞ ദിവസമാണ് ആഘോഷിച്ചത്.

ജന്മദിനത്തിന് മുന്നോടിയായി മിനി കണ്ടറിമാൻ ഭർത്താവ് സമ്മാനമായി നൽകിയിരുന്നു. ഇപ്പോഴിതാ സുഹൃത്തുക്കളും വീട്ടുകാരും ചേർന്ന് ഒരു കിടിലം സർപ്രൈസ് താരത്തിന് നൽകിയിരിക്കുകയാണ്. പ്രൊഡ്യൂസർ ലിസ്റ്റിൻ സ്റ്റീഫനും കുടുംബവും ചട്ടയും മുണ്ടുമാണ് സമ്മാനമായി നൽകിയത്. അത് ഉടുത്തുകൊണ്ടാണ് ഷീലു തന്റെ പിറന്നാൾ കേക്ക് എല്ലാവർക്കും ഒപ്പം നിന്ന് മുറിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ജന്മദിനമായിരുന്നു ഇതെന്ന് ഷീലു കുറിച്ചു.