‘ജോ ആൻഡ് ജോയിലെ നിമ്മി വാവയല്ലേ ഇത്!! ട്രഡീഷണൽ ലുക്കിൽ തിളങ്ങി സാനിയ ബാബു..’ – വീഡിയോ വൈറൽ

ഈ കഴിഞ്ഞ മെയിൽ തിയേറ്ററുകളിൽ റിലീസായി പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട് സിനിമകളിൽ ഒന്നായിരുന്നു ജോ ആൻഡ് ജോ. മാത്യു തോമസും നിഖിൽ വിമലും നെസ്ലെനും മെൽവിൻ ജി ബാബുവും പ്രധാന റോളുകളിൽ അഭിനയിച്ച സിനിമയിൽ വേറെയും ഒരുപിടി താരങ്ങളുണ്ടായിരുന്നു. ഒരു കംപ്ലീറ്റ് ഫാമിലി കോമഡി എന്റെർറ്റൈനറായിരുന്നു ജോ ആൻഡ് ജോ.

സിനിമ ഒ.ടി.ടിയിൽ ഇറങ്ങിയപ്പോഴും ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രമായിരുന്നു ഇത്. സിനിമയിൽ മെൽവിൻ അവതരിപ്പിച്ച എബി കുരുവിള എന്ന കഥാപത്രത്തിന്റെ കാമുകിയെ പ്രേക്ഷകർ അത്ര പെട്ടന്ന് മറക്കാൻ ഇടയില്ല. സിനിമയുടെ നിർണായകമായ് രംഗം നടക്കുന്നത് എബി കാമുകിയായ നിമ്മിയുടെ ബർത്ത് ഡേ വിഷ് ചെയ്യാൻ കേക്കുമായി രാത്രിയിൽ അവളുടെ വീട്ടിലേക്ക് പോകുന്നതാണ്.

നിമ്മി എന്ന കഥാപാത്രമായി തിളങ്ങിയ സാനിയ ബാബു എന്ന ബാലതാരമായിരുന്നു. മമ്മൂട്ടിയുടെ മകളായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് സാനിയ സീരിയലിൽ രംഗത്താണ് ആദ്യം ചുവടുറപ്പിക്കുന്നത്. ഒരുപാട് ആരാധകരുള്ള താരമായി ജോ ആൻഡ് ജോ ഇറങ്ങിയ ശേഷം സാനിയ മാറി. നിമ്മി വാവ എന്നാണ് പലരും ഇപ്പോൾ സിനിമ കണ്ട ശേഷം സാനിയയെ വിളിക്കുന്നത് തന്നെ.

സമൂഹ മാധ്യമങ്ങളിൽ അതിന് ശേഷം കൂടുതൽ സജീവമായ സാനിയ ബാബുവിന്റെ ഒരു ട്രഡീഷണൽ ലുക്ക് ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് വൈറലാവുന്നത്. ഒരു പ്രമുഖ മാഗസിന് വേണ്ടി ബിബിൻ എന്ന ഫോട്ടോഗ്രാഫർ എടുത്ത ഫോട്ടോഷൂട്ടിന്റെ ഒരു വീഡിയോയാണ് ഇത്. പാവാടയിലും ബ്ലൗസിലും പൊളി ലുക്കിലാണ് സാനിയ തിളങ്ങിയത്. ഈ അടുത്തിടെ സ്വന്തമായി ഒരു യൂട്യൂബ് ചാനലും സാനിയ തുടങ്ങിയിരുന്നു.