‘എന്റെ മഴ!! കണ്മണിയെന്ന് മാത്രമല്ല, ഗോപി സുന്ദർ അമൃതയെ വിശേഷിപ്പിച്ചത് കണ്ടോ..’ – ഫോട്ടോസ് വൈറൽ

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും തരംഗമായി നിൽക്കുന്ന ഒരു സെലിബ്രിറ്റി കപ്പിൾ ആണ് സംഗീത സംവിധായകനായ ഗോപി സുന്ദറും ഗായികയായ അമൃത സുരേഷും. ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനം എടുത്തപ്പോൾ മുതലുള്ള വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമൊക്കെ മലയാളികൾ ഏറെ താല്പര്യം കാണിക്കാറുണ്ട്. ചിലർ നല്ല രീതിയിൽ ഇരുവരെയും വിമർശിച്ച് കമന്റുകൾ ഇടാറുമുണ്ട്.

എങ്കിലും തങ്ങളെടുത്ത തീരുമാനം ശരിയെന്ന് വിശ്വാസമുള്ള ഗോപിസുന്ദറും അമൃതയും തങ്ങളുടെ ഒരുമിച്ചുള്ള ജീവിതം അടിച്ചുപൊളിക്കുകയാണ്. ഗോപിസുന്ദർ അമൃതയുടെ ജീവിതത്തിലേക്ക് വന്ന ശേഷം അമൃതയ്ക്കും ഗുണങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഗോപിസുന്ദറിന്റെ സംഗീതത്തിൽ ഇറങ്ങുന്ന തെലുങ്ക് സിനിമയിൽ ആദ്യമായി പാടാൻ അവസരം വരെ അമൃതയ്ക്ക് ലഭിച്ചിട്ടുമുണ്ട്.

ഒന്നിച്ച് ജീവിക്കാൻ തീരുമാനം എടുത്ത അമൃതയും ഗോപിസുന്ദറും പല അമ്പലങ്ങളിലും അതുപോലെ വിനോദ സഞ്ചാര മേഖലകളിലും യാത്രകൾ ചെയ്തിട്ടുണ്ട്. ഈ അടുത്തിടെ ഇരുവരും ചേർന്ന് ‘തൊന്തരവ്’ എന്നൊരു മ്യൂസിക് വീഡിയോ പുറത്തുവിട്ടിരുന്നു. മികച്ച അഭിപ്രായമാണ് മ്യൂസിക് വീഡിയോയ്ക്ക് മലയാളികളിൽ നിന്ന് ലഭിച്ചത്. ഇനിയും ഇതുപോലെയുള്ള ഐറ്റങ്ങൾ പുറത്തിറക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

ഗോപിസുന്ദർ അമൃതയെ വിളിക്കുന്നത് എന്താണെന്ന് സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവച്ചിട്ടുണ്ട്. ‘കണ്മണി’ എന്നാണ് മിക്ക പോസ്റ്റിലും ഗോപിസുന്ദർ അമൃതയെ വിളിക്കുന്നത്. ഇപ്പോഴിതാ ഈ മഴക്കാലത്ത് തന്റെ മഴയായിട്ടാണ് അമൃതയെ ഗോപി സുന്ദർ കാണുന്നത്. “മൈ റൈൻ” എന്ന ക്യാപ്ഷനോടെ അമൃതയ്ക്ക് ഒപ്പം പ്രണയാർദ്രമായി നിൽക്കുന്ന ഫോട്ടോ ഗോപിസുന്ദർ പങ്കുവച്ചിട്ടുണ്ട്.