‘ജന്മദിനം തായ്‌ലൻഡിൽ ആഘോഷിച്ച് അപർണ, സർപ്രൈസ് നൽകി ഭർത്താവ് ജീവ..’ – ഫോട്ടോസ് കാണാം

സിനിമയിലെയും സീരിയലുകളിലെയും അഭിനേതാക്കളെ പോലെ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു കൂട്ടരാണ് അവതാരകർ. ടെലിവിഷൻ രംഗത്ത് വർഷങ്ങളോളം അവതാരകരായി തിളങ്ങുന്നവർ മുതൽ ഈ അടുത്തിടെ വന്ന് ജനമനസ്സുകളിൽ സ്ഥാനം നേടിയവരുണ്ട്. പൊതുവേ പെൺകുട്ടികളാണ് അവതാരകരായി സമൂഹ മാധ്യമങ്ങളിൽ തിളങ്ങാറുള്ളതും അതുപോലെ ആരാധകരെ ലഭിക്കുന്നത്.

പിന്നീട് ഗോവിന്ദ് പദ്മസൂര്യ, ആദിൽ ഇബ്രാഹിം തുടങ്ങിയവരെ പോലെയുള്ളവർ വന്നപ്പോഴാണ് പെൺകുട്ടികളെ പോലെ തന്നെ ആൺകുട്ടികൾക്കും ആരാധകരെ ലഭിച്ചു തുടങ്ങിയത്. ഇവർക്ക് രണ്ട് പേർക്കും ശേഷം സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരെ നേടിയെടുത്ത ഒരു അവതാരകനാണ് ജീവ ജോസഫ്. സീ കേരളം ചാനലിലൂടെയാണ് ജീവ മലയാളികൾക്ക് കൂടുതൽ സുപരിചിതനാകുന്നത്.

സീ കേരളത്തിലെ ‘സരിഗമപ’ എന്ന മ്യൂസിക് റിയാലിറ്റി ഷോയിൽ ജീവ ജോസഫ് ആയിരുന്നു അവതാരകൻ. ജഡ്ജസിനെയും മത്സരാർത്ഥികളെയും കൈയിലെടുക്കുന്നതിനോടൊപ്പം പ്രേക്ഷകരെ ചിരിപ്പിക്കാനും ജീവ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജീവ വളരെ പെട്ടന്ന് തന്നെ ജനങ്ങളുടെ പ്രിയങ്കരനായി മാറിയതും. ജീവയുടെ ഭാര്യ അപർണ തോമസും ഇപ്പോൾ ടെലിവിഷൻ അവതാരകയാണ്.

അപർണ ഫ്ലൈറ്റിൽ ക്യാബിൻ ക്രൂ മെമ്പറായി ജോലി ചെയ്തിരുന്ന ഒരാളാണ്. വളരെ യാഥാർച്ഛികമായിട്ടാണ് അവതാരകയാവുന്നത്. ഭാര്യയുടെ ജന്മദിനവും ഇരുവരുടെയും വിവാഹ വാർഷിക ദിനവും ആഘോഷിക്കാൻ തായ്‌ലൻഡിലേക്ക് പറന്നിരിക്കുകയാണ് ജീവയും അപർണയും ഇപ്പോൾ. ഭാര്യയ്ക്ക് സർപ്രൈസും നൽകി ജീവ അപർണയെ ഞെട്ടിക്കുകയും ചെയ്തു. തായ്‌ലൻഡിൽ നിന്നുള്ള ചിത്രങ്ങളും ഇരുവരും പങ്കുവച്ചിട്ടുണ്ട്.


Posted

in

by