‘അമ്പോ!! ഇത് ശരിക്കും നയൻ‌താരയെ പോലെ തന്നെ..’ – മലയാളി പെൺകുട്ടിയുടെ വീഡിയോ വൈറൽ

ടിക്-ടോക്, ഇൻസ്റ്റാഗ്രാം റീൽസ് തുടങ്ങിയ പ്ലാറ്റുഫോമുകളിലൂടെ ഒരുപാട് ആരാധകരുള്ള താരങ്ങളായി മാറുന്ന പല കലാകാരന്മാരെയും ഇപ്പോൾ കാണാൻ സാധിക്കും. ഒറ്റ വീഡിയോ കൊണ്ട് ജീവിതം മാറി മറിയുന്ന ആളുകളാണ് അതിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ബിഗ് ബോസിൽ എത്തിയ ഫക്രു ടിക്-ടോക്കിലൂടെ ആണ് മലയാളികൾക്ക് സുപരിചിതനാവുന്നത്.

ഇപ്പോൾ ഇന്ത്യയിൽ ടിക്-ടോക്ക് നിരോധിച്ചെങ്കിലും ഇൻസ്റ്റാഗ്രാമിൽ റീൽസ് വന്നതോടെ പലരും അതിൽ വീഡിയോ ചെയ്യുകയും ആരാധകരെ ഉണ്ടാക്കുകയും ചെയ്യാറുണ്ട്. കഴിഞ്ഞ ലോക്ക് ഡൗൺ സമയത്തായിരുന്നു ഐശ്വര്യ റായിയുടെ മുഖസാദൃശ്യമായുള്ള ഒരു പെൺകുട്ടിയെ സോഷ്യൽ മീഡിയ വൈറലാക്കിയത്. അമൃത അമ്മു എന്ന ടിക്-ടോകിൽ വീഡിയോസ് ചെയ്തിരുന്ന പെൺകുട്ടിയാണ് അന്ന് ശ്രദ്ധനേടിയത്.

അമൃത അതിന് ശേഷം മോഡലിംഗ് രംഗത്തും അതുപോലെ ചാനൽ പരിപാടികളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മലയാളിയായ തെന്നിന്ത്യയിൽ ഒട്ടാകെ ആരാധകരുള്ള ഒരു നടിയാണ് നയൻ‌താര. ആ നയൻതാരയ്ക്കും നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഒരു അപരയുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ അത് സത്യമാണ്. ആ പെൺകുട്ടിയുടെ വീഡിയോസാണ് ഇപ്പോൾ വൈറലാവുന്നത്.

അമൃതയെ പോലെ തന്നെ ഇടുക്കിക്കാരിയാണ് നയൻതാരയുടെ അപരയായ ഫ്രേയ എന്ന പെൺകുട്ടി. നയൻതാരയുടെ മുഖസാദൃശ്യം ഉള്ളതുകൊണ്ട് തന്നെ ഒരുപാട് ആരാധകരും ഈ പെൺകുട്ടിക്ക് ഇപ്പോഴുണ്ട്. ഇടുക്കി സ്വദേശിനിയായ ഫ്രേയ ബഹ്റൈനിലാണ് താമസം. ഫ്രേയയുടെ വീഡിയോസ് കണ്ടാൽ ശരിക്കും മലയാളികൾ ഞെട്ടിപോകും! ഒറ്റ നോട്ടത്തിൽ നയൻ‌താര ആണെന്ന് പറയുകയുള്ളൂ.

CATEGORIES
TAGS Freya