‘പിറന്നാളിന് ഗോപിയേട്ടന് വന്നോ?’ – കമന്റിന് കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത് അഭയ ഹിരണ്മയി
പ്രശസ്ത ഗായികയായ അഭയ ഹിരണ്മയി തന്റെ ജന്മദിനം ഈ കഴിഞ്ഞ ദിവസമാണ് ആഘോഷിച്ചത്. അഭയയുടെ ജന്മദിനത്തിന്റെ അന്ന് തന്നെയാണ് സംഗീത സംവിധായകനായ ഗോപി സുന്ദർ സോഷ്യൽ മീഡിയ ഞെട്ടിച്ചുകൊണ്ട് ഒരു പോസ്റ്റ് പങ്കുവച്ചത്. അഭയയും ഗോപി സുന്ദറും കഴിഞ്ഞ 10 വർഷത്തോളമായി ലിവിങ് ടുഗതർ റിലേഷൻഷിപ്പിൽ ആയിരുന്നു. ഇരുവരും ഇത് സ്ഥിരീകരിച്ച് മുൻപൊരിക്കൽ പോസ്റ്റും ഇട്ടിട്ടുണ്ടായിരുന്നു.
അഭയയുടെ ജന്മദിനത്തിൽ ഇരുവരും ഒരുമിച്ചുണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും തികച്ചും അപ്രതീക്ഷിതമായ ഗോപി സുന്ദർ തന്റെ പുതിയ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി പോസ്റ്റ് ഇട്ടത്. ഗായികയായ അമൃത സുരേഷിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഗോപിസുന്ദറിന്റെ വെളിപ്പെടുത്തൽ. ആരാധകർ ഒട്ടും പ്രതീക്ഷിച്ച ഒരു സംഭവമായിരുന്നില്ല ഇത്.
ഗോപിസുന്ദറിന് ഒരുപാട് പേർ ആശംസകൾ അറിയിച്ച് കമന്റുകൾ ഇടുകയും ചെയ്തിരുന്നു. അഭയ ആണെങ്കിൽ തന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോസും പങ്കുവെക്കുകയും ചെയ്തിരുന്നു. അഭയ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ വന്നൊരു കമന്റും അതിന് താരം നൽകിയ മറുപടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
‘ഗോപിയേട്ടന് വന്നോ?’ എന്നായിരുന്നു ഒരാളുടെ ചോദ്യം. കമന്റ് ശ്രദ്ധയിൽപ്പെട്ട അഭയ അതിന് കുറിക്ക് കൊള്ളുന്ന മറുപടി നൽകുകയും ചെയ്തിരുന്നു. “വന്നിരുന്നല്ലോ.. സാറിനെ അറിയിക്കാൻ പറ്റിയില്ല..” എന്നായിരുന്നു അഭയയുടെ മറുപടി. ഇത് കൂടാതെ അഭയയെ മോശമായി പറയുന്ന രീതിയിൽ ഒരുപാട് കമന്റുകളാണ് വന്നിരിക്കുന്നത്. പലതും മറുപടി പോലും അർഹിക്കാത്ത കമന്റുകളാണ്.
View this post on Instagram