’15 വയസ്സ് മുതൽ ചെയ്തിരുന്നത് എല്ലാം ഇനി എനിക്ക് ലീഗലായി ചെയ്യാം..’ – പതിനെട്ടാം ജന്മദിനം ആഘോഷിച്ച് അനശ്വര രാജൻ!!

വളരെ കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ച് പ്രേക്ഷകരുടെ പ്രീതിനേടിയ താരമാണ് നടി അനശ്വര രാജൻ. ചെറുപ്രായത്തിൽ തന്നെ നായികയായി അഭിനയിച്ച് 50 കോടി ക്ലബ്ബിൽ കയറിയ ഒരാളാണ് അനശ്വര. ബാലതാരമായിട്ടാണ് സിനിമകളിൽ അഭിനയിച്ചതെങ്കിൽ കൂടിയും ഇപ്പോൾ താരത്തിന് ഒരുപാട് ആരാധകരുള്ളത് ചെറുപ്പക്കാരാണ്.

കഴിഞ്ഞ വർഷം ഇറങ്ങിയ തണ്ണീർമത്തൻ ദിനങ്ങൾ സിനിമയ്ക്ക് ശേഷമാണ് അനശ്വരയ്ക്ക് ഇത്ര ആരാധകരുണ്ടായത്. സിനിമ സൂപ്പർഹിറ്റ് ആയതോടെ അടുത്ത പടത്തിൽ ‘ആദിരാത്രിയിൽ’ നായികാ വേഷം തന്നെ അനശ്വരയെ തേടിയെത്തി. എന്നാൽ ഇത്രയും ചെറിയ കുട്ടിയെ ആ വേഷത്തിൽ അഭിനയിപ്പിക്കണ്ട എന്ന ആക്ഷേപം ഉയർന്നിരുന്നു.

ഇപ്പോഴിതാ അനശ്വര തന്റെ പതിനെട്ടാം ജന്മദിനം ആയതിന്റെ സന്തോഷം ആരാധകർക്കൊപ്പം പങ്കുവച്ചിരിക്കുകയാണ്. ’18 ലേക്ക് ചിയേഴ്സ്.. 15 വയസ്സ് മുതൽ ചെയ്തിരുന്നത് എല്ലാം ഇനി എനിക്ക് ലീഗലായി ചെയ്യാം..’ എന്ന ക്യാപ്ഷനോട് കൂടി 18 വയസ്സിന്റെ സിംബലും പിടിച്ചുകൊണ്ട് നിൽക്കുന്ന ഫോട്ടോയുമാണ് അനശ്വര പോസ്റ്റ് ചെയ്തത്.

ക്യാപ്ഷൻ കുറച്ച് ചർച്ച ചെയ്യപ്പെടുന്നുണ്ട് സോഷ്യൽ മീഡിയകളിൽ. 15 വയസ്സ് തൊട്ട് വോട്ട് ചെയ്ത തുടങ്ങിയോ എന്നൊക്കെ ആരാധകർ തിരിച്ചും ചോദിക്കുന്നുണ്ട്. തണ്ണീർമത്തനിൽ അനശ്വരയോടൊപ്പം അഭിനയിച്ച മാത്യു തോമസ്, നടി ഐമ റോസ്മി തുടങ്ങിയവർ അനശ്വരയ്ക്ക് ജന്മദിനം ആശംസിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്.

CATEGORIES
TAGS
OLDER POST‘മാസ്കുവെച്ച് ഒരു മത്സ്യകന്യകയെ പോലെ നടി ദുർഗ കൃഷ്ണ..’ – ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!!