റിമിയുടെ മുൻഭർത്താവ് റോയ്‌സിന്റെ വിവാഹനിശ്ചയം കഴിഞ്ഞു..!! വീഡിയോ കാണാം
അവതാരികയായും ഗായികയായും ആരാധക ഹൃദയത്തില്‍ കയറിക്കൂടിയ താരമാണ് റിമിടോമി. ഇപ്പോഴിതാ താരത്തിന്റെ മുന്‍ഭര്‍ത്താവ് റോയ്‌സിന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരുന്നു. തൃശ്ശൂര്‍ വെച്ച് നടന്ന അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് റോയ്സ് സോണിയ വിവാഹനിശ്ചയം നടന്നത്.
ചടങ്ങിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ട്. ദമ്പതികള്‍ക്ക് നിരവധി പേരാണ് ആശംസകള്‍ അറിയിക്കുന്നത്. ഇരുവരുടേയും സമ്മതപ്രകാരം ആണ് വിവാഹമോചനം നേടിയത്.
തമ്മില്‍ ഒത്തു പോകാന്‍ പറ്റാത്ത സാഹചര്യം വന്നപ്പോഴാണ് ഈ ഒരു തീരുമാനം എടുത്തതെന്നും റോയ്‌സും റിമിയും പറഞ്ഞിരുന്നു. 2008-ലാണ് റിമിയും റോയിസും വിവാഹിതരായത്. കലാരംഗത്ത് ഏറെ മുന്‍പന്തിയില്‍ ആണെങ്കിലും റിമിയുടെ ദാമ്പത്യ ജീവിതം പൊരുത്തക്കേടുകള്‍ നിറഞ്ഞതായിരുന്നു.
വിവാഹമോചിതയായതിന് ശേഷം താരം അല്പം ഇടവേള എടുത്തിരുന്നു. പിന്നീട് ഇപ്പോള്‍ ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്നിലെ അവതാരിക കൂടിയാണ് താരം.