രാധികയെ ഞാൻ ആദ്യം കാണുന്നത് വിവാഹനിശ്ചയത്തിന് ശേഷമാണ് – വിവാഹത്തെക്കുറിച്ച് സുരേഷ് ഗോപി
സിനിമ മേഖലയിലെ മാതൃക ദമ്പതികളാണ് മലയാളത്തിന്റെ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും ഭാര്യ രാധികയും. 30 വർഷത്തെ ദാമ്പത്യജീവിതത്തിൽ ഒരിക്കൽ പോലും ഇവരുടെ ബന്ധത്തെ പറ്റിയും ഒരു മോശം വാർത്തകൾ പോലും വന്നിട്ടില്ല. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ് സുരേഷ് ഗോപി നിരവധി പ്രതിസന്ധികൾ നേരിട്ടെങ്കിലും ഭാര്യ രാധിക ഒപ്പം തന്നെ നിന്നു.
ഈ കഴിഞ്ഞ ദിവസമാണ് മഴവിൽ മനോരമയിലെ നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന പരിപാടിയിൽ സുരേഷ് ഗോപി ഭാര്യ ഗോപികയെ ആദ്യമായി കണ്ട കഥ വെളിപ്പെടുത്തിയത്. സുരേഷ് ഗോപിയുടെ അച്ഛനും അമ്മയും ചേർന്നാണ് രാധികയെ കല്യാണം ആലോചിക്കുന്നത്.
ഒരുക്കം എന്ന സിനിമയുടെ ഷൂട്ടിന് കൊടൈക്കനാലിൽ നിൽക്കുമ്പോഴാണ് തന്നെ അച്ഛൻ വിളിച്ചത്. അച്ഛനും അമ്മയും ഒരു പെൺകുട്ടിയെ കണ്ടു ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. ഞങ്ങളുടെ മകളായും മരുമകളായും ഈ കുട്ടി മതിയെന്ന് അച്ഛൻ പറഞ്ഞു. നിനക്ക് നിന്റെ ഭാര്യയായി ഈ പെൺകുട്ടി മതിയോ എന്ന് വന്നു കണ്ട് പറയാൻ പറഞ്ഞു.
ഞങ്ങൾ നാല് ആണുങ്ങളാണ്. ഒരു പെൺകുട്ടിയില്ല. അച്ഛൻ അത്രയൊക്കെ പറഞ്ഞ ഞാൻ എനിക്ക് പെണ്ണിനെ കാണണ്ട, ഞാൻ കെട്ടിക്കോളം എന്നാണ് ഞാൻ പറഞ്ഞത്. പക്ഷേ വിവാഹ നിശ്ചയത്തിന് ശേഷമാണ് ഞാൻ രാധികയെ ആദ്യമായി കാണുന്നത്.
രാധിക നടി ആറന്മുള പൊന്നമ്മയുടെ കൊച്ചുമകളാണ്. ഫെബ്രുവരി 8 1990 ആണ് സുരേഷ് ഗോപി രാധികയുടെ കഴുത്തിൽ മിന്നുകെട്ടിയത്. ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭവാനി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് മക്കൾ. സുരേഷ് ഗോപിയുടെ മൂത്തമകൾ ലക്ഷമി ഒന്നര വയസ്സുള്ളപ്പോ ഒരു ആക്‌സിഡന്റിൽ മരിച്ചിരുന്നു.