ഡ്രൈവറുടെ മോശം പെരുമാറ്റം, യൂബർ കാറിൽ നിന്ന് ഇറങ്ങേണ്ടി വന്നു – വെളിപ്പെടുത്തി അഹാന കൃഷ്ണ
രാജീവ് രവി സംവിധാനം ചെയ്‌ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെ നായികയായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അഹാന കൃഷ്ണകുമാർ. നടന്റെ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. നിരവധി ആരാധകരുള്ള അഹാനയുടെ വാർത്തകൾ അറിയാൻ ആരാധകർ ഏറെയാണ്. ഇൻസ്റ്റഗ്രാമിൽ സജീവമായ താരം ഈ കഴിഞ്ഞ ദിവസം നേരിടേണ്ടി വന്ന ഒരു ദുരനുഭവം ലൈവിൽ വന്നു പങ്കുവച്ചിരുന്നു.
സംഭവം ഇങ്ങനെ – കൊച്ചിയിൽ ഷോപ്പിംഗ് മാളിൽ നിന്ന് മടക്കയാത്രക്കായി അഹനായും അമ്മ സിന്ധുവും യൂബര്‍ ടാക്‌സി ബുക്ക് ചെയ്തു. സമയത്ത് തന്നെ എത്തിയ കാറിൽ പ്രവേശിച്ച ഇരുവർക്കും ഡ്രൈവറിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നു. പേയ്മെന്റ് കാർഡാണോ ക്യാഷ് ആണോ എന്ന് ഡ്രൈവർ ചോദിച്ചു.
കാർഡ് ആണെന്ന് പറഞ്ഞപ്പോ ക്യാഷ് വേണമെന്ന് ഡ്രൈവർ ആവശ്യപ്പെട്ടു. പെട്രോൾ അടിക്കാൻ വേണ്ടിയാണ് ക്യാഷ് എന്ന് അദ്ദേഹം പറഞ്ഞു. നോക്കട്ടെ എന്ന് പറഞ്ഞ് ഓപ്ഷൻ മാറ്റാൻ നോക്കിയാ തങ്ങളോട് ഡ്രൈവർ ആക്രോശിച്ച് സംസാരിച്ചു. ഉടനെ എനിക്ക് പെട്രോൾ അടിക്കാൻ നിങ്ങളുടെ കാർഡ് ഒന്നും വേണ്ടെന്ന് അയാൾ ദേഷ്യപ്പെട്ടു.
യൂബറിൽ കാർഡും ക്യാഷ് ഓപ്ഷനും ഉണ്ടല്ലോയെന്ന് പറഞ്ഞപ്പോ ഇത് യൂബറിന്റെ വണ്ടിയല്ല എന്റെ വണ്ടിയാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. വണ്ടിയിൽ നിന്ന് ഇറങ്ങാൻ അയാൾ ആവശ്യപ്പെട്ടു. അമ്മ വണ്ടിയുടെ നമ്പർ ഫോട്ടോ എടുക്കാൻ പറഞ്ഞത് കേട്ട അയാൾ എങ്കിൽ വണ്ടിയിൽ കയറു കൊണ്ടാക്കാം എന്ന് പറഞ്ഞു. എന്നാൽ താനും അമ്മയും വണ്ടിയിൽ നിന്ന് ഇറങ്ങി.
വീണ്ടും യൂബർ ബുക്ക് ചെയ്തു കാത്തുനിന്നപ്പോൾ വീണ്ടും ഇദ്ദേഹം വന്നുവെന്നും കാറിൽ കയറാൻ നിർബന്ധിച്ചു. രാത്രി ഇങ്ങനെയൊരു സംഭവം നടന്നപ്പോൾ ശരിക്കും പേടിച്ചുപോയെന്ന് അഹാന ലൈവിൽ വന്നുപറഞ്ഞു. യൂബറിന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിൻസെന്റ് എന്ന പേരുള്ള ഡ്രൈവറാണ് താരത്തിനോടും അമ്മയോടും മോശമായി പെരുമാറിയത്. ഇയാളുടെ വണ്ടിയിൽ ആരും ബുക്ക് ചെയ്‌താൽ കയറരുതെന്ന് അഹാന പറയുന്നുണ്ട്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലുക്കാ, പതിനെട്ടാം പടി തുടങ്ങിയ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്.