എയർപോർട്ടിന് പകരം ബിവറേജിന് മുൻപിൽ അടുത്ത സ്വീകരണം നടത്താം..!! മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്
ഈ കൊറോണാ കാലത്ത് എല്ലാ പാര്‍ട്ടിക്കാരും പലതരം പ്രതിഷേധങ്ങളും യോഗവും നടത്തുമ്പോള്‍ ഡോ രജിത് കുമാറിന് മാത്രം ഇങ്ങനെ കര്‍ശന നടപടിയെടുക്കുന്ന നിലപാട് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി സന്തോഷ് പണ്ഡിറ്റ്. വാമനപുരത്ത് കോ ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുവാന്‍ വന്ന 5000 പേര്‍ കൂട്ടം കൂടിയതിന് തെളിവുകളുണ്ടെന്നും ഈ നിയമം വെച്ച് ആ 5000 പേരെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ലെന്ന് താരം ഫേസ്ബുക്കില്‍ എഴുതി.
കൊറോണ രാജ്യത്ത് പടര്‍ന്ന് പിചിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലംഘിച്ചാണ് ജനങ്ങള്‍ രജിതിനെ സ്വീകരിക്കാന്‍ എത്തിയത്. രജിത് സാറിനെതിരെ ഈ വിഷയത്തിൽ ആര്‍ക്കും ഒന്നും ചെയ്യിനാകില്ലെന്നും കഴിഞ്ഞ 60 ദിവസങ്ങളായ് ഒരു അടഞ്ഞ മുറിയിലാണ് താമസിച്ചത്.
കേരളത്തീൽ കൊറോണാ വന്നത് അറിയില്ല എന്നും ഇവിടെ ഇങ്ങനെ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്ന വിവരം ആരും പറഞ്ഞില്ല എന്നും അദ്ദേഹത്തിന് വാദിക്കാമെന്നും സന്തോഷ് പണ്ഡിറ്റ് എഴുതി. രജിത്ത് സാര്‍ ആരാധകര്‍ അടുത്ത തവണയെങ്കിലും സ്വീകരണം വെക്കുമ്പോൾ എയര്‍പോര്‍ട്ടിന് പകരം ബിവറേജിന് മുന്‍പില്‍ സ്വീകരണം ഒരുക്കണം.
കൊറോണാ ഒരിക്കലും വരില്ല എന്ന് കരുതപ്പെടുന്ന കേരളത്തിലെ ഏറ്റവും സേഫായ സ്ഥലമാക്കിയിരിക്കുകയാണ് മദ്യശാലകള്‍. എത്ര ലക്ഷക്കണക്കിൽ ആരാധകർ വന്നാലും പ്രശ്‌നമില്ല എന്ന് തോന്നുന്നു അദ്ദേഹം കുറിച്ചു.