സ്വാസിക ഇനി ഉണ്ണിമുകുന്ദന് സ്വന്തം..!! സത്യാവസ്ഥ വെളിപ്പെടുത്തി നടി സ്വാസിക

സ്വാസിക ഇനി ഉണ്ണിമുകുന്ദന് സ്വന്തം..!! സത്യാവസ്ഥ വെളിപ്പെടുത്തി നടി സ്വാസിക

സീത എന്ന ഹിറ്റ് പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ദ നേടിയ താരമാണ് സ്വാസിക. മിനിസ്‌ക്രീനിലൂടെ താരം ഇപ്പോള്‍ സിനിമയിലും സജീവമാണ്. പരമ്പരയില്‍ പെയര്‍ ആയി എത്തിയ ഷാനവാസ് ഷാനുവുമായുളള പ്രണയ രംഗങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇരുവരും പ്രണയത്തില്‍ ആണോ എന്നുവരെ ആരാധകര്‍ സംശയം ഉന്നയിച്ചിരുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പ് ആരാധകര്‍ക്കിടയില്‍ മറ്റൊരു സംശയവും ഉയര്‍ത്തിയിരുന്നു. സ്വാസിക നടന്‍ ഉണ്ണി മുകുന്ദനുമായി അടുപ്പത്തിലാണ് എന്ന് തരത്തിലുളള ചില ഗോസിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ അതിന്റെ സത്യാവസ്ഥ റിമിയുമായുള്ള ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ താരം തന്നെ വെളിപ്പെടുത്തുകയാണ്. മാമാങ്കം എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച് എഴുതിയ കുറിപ്പ് വൈറലായതോടെ ‘സ്വാസിക ഇനി ഉണ്ണി മുകുന്ദന് സ്വന്തം’ എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ഇതേ കുറിച്ച് റിമി അത് സത്യമാണോ എന്ന് സ്വാസികയോട് ചോദിച്ചു. ആ വാര്‍ത്ത തെറ്റിധാരണ കൊണ്ട് ഉണ്ടായതാണെന്നും ഇംഗ്ലീഷ് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തപ്പോള്‍ പിഴവ് സംഭവിച്ചതാണെന്നും സ്വാസിക തുറന്നുപറഞ്ഞു. പക്ഷെ താന്‍ ഉണ്ണിയുടെ വലിയൊരു ആരാധികയാണെന്നും താരം പറഞ്ഞു.

CATEGORIES
TAGS