ആര്യ ഇല്ലെങ്കിലും റോയയുടെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ച് അർച്ചനയും രോഹിതും..!!
ഏഷ്യാനെറ്റിലെ ജനപ്രിയ ഷോയായ ബിഗ് ബോസ് സീസൺ ടു ലെ ശക്തയായ മത്സരാർത്ഥി ആണ് അവതാരിക ആര്യ. കഴിഞ്ഞ ദിവസം തൻറെ മകളുടെ പിറന്നാൾ ആണ് ഇനി അടുത്ത ദിവസമെന്ന് താരം ജസ്ലയോട് പറഞ്ഞിരുന്നു.
ഇത്തവണ മകളുടെ പിറന്നാളിന് ഒപ്പം ഇല്ലാതിരുന്നത് സങ്കടവും ആരാ വ്യക്തമാക്കിയിരുന്നു. അതേസമയം ആര്യ കൂടെ ഇല്ലെങ്കിലും മകൾ റോയയുടെ പിറന്നാൾ ദിനം അതി ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് അർച്ചനയും റോയയുടെ അച്ഛൻ രോഹിതും.
സോഷ്യൽ മീഡിയയിലൂടെ അർച്ചന സുശീലൻ തന്നെയാണ് ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് റോയയ്ക്ക് ആശംസകൾ അറിയിച്ചിരിയ്ക്കുന്നത്. റോയ യെ വീട്ടിൽ വിളിക്കുന്നത് ഖുശി എന്നാണ്. ഖുശിയുടെ പിറന്നാൾ ആഘോഷം എന്ന തലക്കെട്ടിലാണ് അർച്ചന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അവതാരിക രഞ്ജിനി ഹരിദാസ് ആശംസകൾ നേർന്നിട്ടുണ്ട്. രോഹിതും ആരായും ഏറെക്കാലമായി വേർപിരിഞ്ഞു താമസിക്കുകയാണ്. തങ്ങളുടെ വിവാഹബന്ധം തകരാനുള്ള 80 ശതമാനവും കാരണക്കാരി താൻ തന്നെയാണെന്ന് ആര്യ ബിഗ്ബോസിൽ വെളിപ്പെടുത്തിയിരുന്നു.