അഭിനയം നിർത്തിയോ!! അടുത്ത ലക്ഷ്യം നിറവേറ്റി നടി കാവേരി – സന്തോഷവാർത്ത ഏറ്റെടുത്ത ആരാധകർ

ബാലതാരമായി സിനിമാഭിനയം തുടങ്ങിയ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് കാവേരി. മലയാളികളുടെ പ്രിയപ്പെട്ട താരമായി കാവേരി മലയാളം, തമിഴ്, തെലുങ്ക്, കന്നട ചലച്ചിത്രങ്ങളില്‍ സജീവമായിരുന്നു. നിരവധി വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം ഇപ്പോഴിതാ സംവിധായികയാകുകയാണ്.

തെലുങ്ക് നടന്‍ ചേതന്‍ ചീനു ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. രണ്ട് ഭാഷകളിലായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ചിത്രം ഒരു റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ ഗണത്തിലാണ് പെടുന്നത്.

ചിത്രത്തിന്റേതായി ഒരു ഹോളി ടീസര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. സത്യം, ധന 51 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ തെലുങ്കിലെ പ്രമുഖ സംവിധായകന്‍ സൂര്യകിരണാണ് കാവേരിയുടെ ഭര്‍ത്താവ്.

അവുനു വല്ലിടാരു ഇസ്ട പടാരു (2002) എന്ന ചിത്രത്തിലൂടെ കാവേരി മികച്ച നടിക്കുള്ള നന്ദി അവാര്‍ഡ് നേടിയിട്ടുണ്ട്. മലയാളത്തില്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തില്‍ എത്തി പ്രേക്ഷക ശ്രദ്ദ നേടിയിരുന്നു.

CATEGORIES
TAGS